പിറകിലൊക്കെ മമ്മൂക്ക വന്ന് നില്‍ക്കുമ്പോള്‍ ചുമ്മാ പേടിക്കും ; ഷൈന്‍ ചാക്കോ

പിറകിലൊക്കെ മമ്മൂക്ക വന്ന് നില്‍ക്കുമ്പോള്‍ ചുമ്മാ പേടിക്കും ; ഷൈന്‍ ചാക്കോ
മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയെ പരിചയപ്പെട്ട് മനസിലാവുന്നതോടെ നമ്മള്‍ അദ്ദേഹത്തിന്റെ ഫാനാകും എന്നാണ് ഷൈന്‍ പറയുന്നത്.

മമ്മൂക്കയെ പരിചയപ്പെട്ട് അദ്ദേഹം എങ്ങനെയാണെന്ന് മനസിലാവുന്നതോടെ നമ്മള്‍ മമ്മൂക്കയുടെ ഫാനാവും. പക്ഷേ എല്ലാം സാവധാനമേ സംഭവിക്കുകയുള്ളൂ. ചിലര്‍ പക്ഷേ അദ്ദേഹവുമായി പെട്ടെന്ന് അടുക്കും. തന്റെ കാര്യത്തിലൊക്കെ സമയമെടുക്കും. മമ്മൂക്കയെ വെറുതെ പേടിക്കും.

പിറകിലൊക്കെ അദ്ദേഹം വന്ന് നില്‍ക്കുമ്പോള്‍ ചുമ്മാ പേടിക്കും. സിനിമയിലൂടെ കണ്ട് കണ്ട് നമുക്ക് മമ്മൂക്കയോടും ലാലേട്ടനോടമൊക്കെ അടുപ്പമുണ്ടാകും. അവര്‍ക്ക് അങ്ങനെ അല്ലെങ്കില്‍ പോലും. അവര്‍ നമ്മളെ കാണുന്നില്ലല്ലോ. മമ്മൂക്കയും ലാലേട്ടനും നമുക്ക് എന്നും അടുപ്പമുള്ളവരാണ്.

പിന്നെ മമ്മൂക്കയ്ക്ക് സംസാരിക്കാന്‍ കൂടുതല്‍ കാര്യങ്ങളുണ്ട്. ദുല്‍ഖറിനോ തനിക്കോ അത്രയും എക്‌സ്പീരിയന്‍സ് ഇല്ല. പിന്നെ ദുല്‍ഖറൊക്കെ വളരെ സൈലന്റ് ആയിട്ടുള്ള കക്ഷിയാണ്. ആവശ്യത്തിന് സംസാരിക്കും. ഒരു സെറ്റില്‍ ഫുള്‍ ടൈം ഓണ്‍ ആയി ഇരിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമാണ്.

മമ്മൂക്ക അത്രയും കോണ്‍ഫിഡന്റ് ആയതുകൊണ്ട് കൂടിയാണ് അത് എന്നാണ് ഷൈന്‍ പറയുന്നത്.

Other News in this category



4malayalees Recommends