സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; ചിത്രവുമായി സമീര്‍ ഹംസ

സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; ചിത്രവുമായി സമീര്‍ ഹംസ
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സ്‌റ്റൈലിഷ് ഫോട്ടോ ആണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ റോള്‍സ് റോയ്‌സ് കാറിലിരിക്കുന്ന ചിത്രം പകര്‍ത്തിയിരിക്കുന്നത് ബിസിനസ്സ്മാനും താരത്തിന്റെ അടുത്ത സുഹൃത്തുമായ സമീര്‍ ഹംസയാണ്.

ചിത്രം കൂടാതെ രസകരമായൊരു വിഡിയോയും സമീര്‍ ഹംസ, മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'ആറാട്ട്' സിനിമയിലെ ഹിറ്റ് ഡയലോഗ് ആയ 'നേനു ചാല ഡെയ്ഞ്ചറസ്' എന്ന ഡയലോഗ് ഉള്‍പ്പെട്ട മോഹന്‍ലാലിന്റെ വിഡിയോ ആണ് സമീര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends