മിസ്റ്റര്‍ ഫ്രോഡിനെക്കുറിച്ചുള്ള പല തീരുമാനങ്ങളും തെറ്റായിരുന്നു, എന്റെ കുഴപ്പം കൊണ്ടാണ് പരാജയപ്പെട്ടതെന്നും തോന്നിയിട്ടുണ്ട് : ബി ഉണ്ണിക്കൃഷ്ണന്‍

മിസ്റ്റര്‍ ഫ്രോഡിനെക്കുറിച്ചുള്ള പല തീരുമാനങ്ങളും തെറ്റായിരുന്നു, എന്റെ കുഴപ്പം കൊണ്ടാണ് പരാജയപ്പെട്ടതെന്നും തോന്നിയിട്ടുണ്ട്  : ബി ഉണ്ണിക്കൃഷ്ണന്‍
മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ആറാട്ട്' തിയേറ്ററുകളുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 'മാടമ്പി', 'വില്ലന്‍', 'മിസ്റ്റര്‍ ഫ്രോഡ്' എന്നീ മൂന്ന് സിനിമകളാണ് ആറാട്ടിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിട്ടുള്ളത്.

ഇതില്‍ മിസ്റ്റര്‍ ഫ്രോഡിന് വിജയം നേടാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ ആ സിനിമയുടെ പരാജയകാരണത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. ആ സിനിമയിലെ തന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയെന്നും തന്റെ പാളിച്ച കൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഞാനും മോഹന്‍ലാലും ചെയ്ത നാല് സിനിമകളില്‍ സാമ്പത്തികമായി പരാജയപ്പെട്ടത് മിസ്റ്റര്‍ ഫ്രോഡാണ്. അത് കുറച്ചുകൂടി നന്നാവേണ്ട സിനിമയായിരുന്നു എന്നും, എന്റെ കുഴപ്പം കൊണ്ടാണ് പരാജയപ്പെട്ടതെന്നും തോന്നിയിട്ടുണ്ട്.

അതിലെ എന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയെന്ന് പിന്നീട് കണ്ടപ്പോള്‍ തോന്നി. അങ്ങനെ പല സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നും,' ഉണ്ണികൃഷ്ണന്‍ പറഞ്ഞു

Other News in this category



4malayalees Recommends