എ സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ; കുട്ടികളുള്‍പ്പെടെ നാല് മരണം

എ സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ; കുട്ടികളുള്‍പ്പെടെ നാല് മരണം
കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ എ സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി മാരിയമ്മനഹള്ളിയിലാണ് സംഭവം.

വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ചന്ദ്രലേഖ (38), മക്കളായ ആര്‍ദ്വിക് (16), പ്രേരണ (8) എന്നിവരാണ് മരിച്ചത്. രണ്ടു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലിയിലാണ് തീപിടുത്തമുണ്ടായത്. നാല് പേരും മുറിയില്‍ കിടന്നുറങ്ങുന്ന സമയത്താണ് തീ പടര്‍ന്നത്.

എ.സിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ കിടക്കുകയായിരുന്ന പ്രശാന്തിന്റെ മാതാപിതാക്കള്‍ വീടിന് പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.

പരിസരവാസികളും ഫയര്‍ഫോഴസും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.



Other News in this category



4malayalees Recommends