പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം

പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം
പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സെഹോറിലാണ് ദാരുണ സംഭവം. പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് 12കാരനായ മകന്‍ മരിച്ചു.

ബുധ്‌നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ 12 വയസ്സുകാരനായ മകന്‍ രോഹിത്താണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനാണ് കിഷോര്‍.

കിഷോര്‍ വീടിന് പരിസരത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്ന് മറവ് ചെയ്തിരുന്നു. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കിഷോരി ലാലിന്റെ മകന്‍ രോഹിതിനെ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഹോഷംഗബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാല്‍ ഭോപ്പാലിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രോഹിത് മരിക്കുകയായിരുന്നു. രോഹിത്തിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു.

Other News in this category



4malayalees Recommends