കെജിഎഫിനെ മറികടക്കാന്‍ പുഷപയുടെ ശ്രമം, തിരക്കഥയില്‍ മാറ്റം വരുത്താന്‍ തീരുമാനം,ഷൂട്ടിങ് നിര്‍ത്തിവച്ചു

കെജിഎഫിനെ മറികടക്കാന്‍ പുഷപയുടെ ശ്രമം, തിരക്കഥയില്‍ മാറ്റം വരുത്താന്‍ തീരുമാനം,ഷൂട്ടിങ് നിര്‍ത്തിവച്ചു
കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ മികച്ച വിജയത്തില്‍ അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകളൊരുക്കാന്‍ മത്സരം. ഇപ്പോഴിതാ ഇക്കാരണത്താല്‍ പുഷ്പ 2വിന്റെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് പുഷ്പ 2 കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.

തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് പുഷ്പ ആദ്യഭാഗത്തിന് ലഭിച്ചത്.

ഹിന്ദിയില്‍ നിന്ന് മാത്രം 100 കോടിയാണ് പുഷ്പ നേടിയത്. എന്നാല്‍ 300 കോടി നേടി കെജിഎഫ് രണ്ടാം ഭാഗം സൗത്ത് ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തിയിരുന്നു.

Other News in this category



4malayalees Recommends