അസമയങ്ങളില്‍ അസഭ്യം നിറഞ്ഞ മെസ്സേജുകള്‍ അയക്കുമായിരുന്നു, നടിയുടെ ഭാവിയെ ബാധിച്ചേക്കുമെന്ന് കരുതി പരാതി നല്‍കിയില്ല: വിജയ് ബാബു

അസമയങ്ങളില്‍ അസഭ്യം നിറഞ്ഞ മെസ്സേജുകള്‍ അയക്കുമായിരുന്നു, നടിയുടെ ഭാവിയെ ബാധിച്ചേക്കുമെന്ന് കരുതി പരാതി നല്‍കിയില്ല: വിജയ് ബാബു
ബലാത്സംഗ കേസില്‍ തനിക്കെതിരെയുള്ള വ്യാജമെന്ന് നടന്‍ വിജയ് ബാബു. പരാതിക്കാരി താന്‍ നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമാ സെറ്റിലെ പരിചയം മൂലവും താനുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ഒരു പുതുമുഖ നടി എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം അവര്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമ സീറ്റിലും പരാതിക്കാരി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

സിനിമ മേഖലയിലെ ഒരു പുതുമുഖം മറ്റേതൊരു അഭിനേതാവും എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം എടുക്കുന്നു എന്ന് തോന്നിയപ്പോള്‍ താന്‍ പരാതിക്കാരിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമയുടെ ചിത്രീകരണ സൈറ്റില്‍ ഇവര്‍ കുറച്ച് പ്രശ്‌നങ്ങളുമുണ്ടാക്കി. തന്നെ പരാതിക്കാരി അസമയങ്ങളില്‍ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു.

തന്റെ കുടുംബത്തെക്കുറിച്ചും ഇവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.തനിക്ക് അസമയങ്ങളില്‍ അസഭ്യം നിറഞ്ഞ മെസ്സേജുകള്‍ അയക്കുമായിരുന്നു. എന്നാല്‍ അത് വൈറലാവുകയും പരാതിക്കാരിയുടെ ഭാവിയെ തന്നെ ബാധിക്കുകയും ചെയ്യും എന്നത് കൊണ്ട് താന്‍ യാതൊരു പരാതിയും നല്‍കിയില്ല എന്നും വിജയ് ബാബു മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറയുന്നു.

Other News in this category



4malayalees Recommends