കുടുംബമായി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമായി സൂപ്പര്‍ വീസ

കുടുംബമായി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമായി സൂപ്പര്‍ വീസ
കാനഡയില്‍ കുടുംബമായി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കുന്ന സൂപ്പര്‍ വീസ ആശ്വാസമാകുന്നു. നിങ്ങള്‍ക്ക് കാനഡയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ സാധിക്കും. ഈ വീസ മുഖേന മാതാപിതാക്കളേയും മുത്തശ്ശനേയും മുത്തശ്ശിയേയും കാനഡയിലേക്ക് കൊണ്ടുവരാനാണ് സാധിക്കുക.

സൂപ്പര്‍ വീസ എന്നതു മക്കളേയും ചെറുമക്കളേയും സന്ദര്‍ശിക്കാനും അഴര്‍ക്കൊപ്പം താമസിക്കാനുമുള്ള രക്ഷാകര്‍തൃ വിസയാണ്. ഒരു തവണ അപേക്ഷിച്ചാല്‍ രണ്ടുവര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനങ്ങള്‍ അനുവദിക്കും. കൂടാതെ വീസ കാലാവധി കഴിയുമ്പോള്‍ അപേക്ഷകന് വീസ പുതുക്കാന്‍ കഴിയും. സൂപ്പര്‍ വീസ കൂടുതല്‍ ദൈര്‍ഘ്യമേറിയ താമസമാണ് നല്‍കുക.

കനേഡിയന്‍ പൗരനോ കാനഡയിലെ സ്ഥിര താമസക്കാരനോ ആയ വ്യക്തിയുടെ മാതാപിതാക്കളോ മുത്തശ്ശിയോ ആയവര്‍ക്ക് അപേക്ഷിക്കാം.

Other News in this category



4malayalees Recommends