അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറെന്ന് പിടിയിലായ പ്രതിയുടെ മൊഴി ; സബിത്ത് നാസറിന് നാലു പാസ്‌പോര്‍ട്ടുകള്‍, അവയവ കച്ചവടത്തിന്റെ പണം വാങ്ങിയിരുന്നത് സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി

അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറെന്ന് പിടിയിലായ പ്രതിയുടെ മൊഴി ; സബിത്ത് നാസറിന് നാലു പാസ്‌പോര്‍ട്ടുകള്‍, അവയവ കച്ചവടത്തിന്റെ പണം വാങ്ങിയിരുന്നത് സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി
അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറെന്ന് പിടിയിലായ പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയില്‍ പല ഏജന്റുമാര്‍ ഉണ്ട് അവരെ നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ഡോക്ടര്‍ ആണെന്നാണ് സബിത്തിന്റെ മൊഴി.

എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. താന്‍ ആ ഡോക്ടറെ കണ്ടിട്ടില്ലെന്ന് സബിത് പറയുന്നു.

പ്രതിക്ക് നാല് ബാങ്ക് അക്കൗണ്ട് ഉണ്ട്. വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശൂരില്‍ നാല് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് അവയവക്കച്ചവടത്തിന്റെ പണം സബിത്തിലേക്ക് എത്തിയിരുന്നത്. ഇവരെയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സബിത്തിനെ കസ്റ്റഡിയില്‍ ലഭിച്ചശേഷമായിരിക്കും സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുക. ഇവരെ ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്. പ്രതിയില്‍ നിന്ന് നാല് പാസ്‌പോര്‍ട്ട് പൊലീസ് കണ്ടെത്തി. പ്രതിയുടെ കസ്റ്റഡി അപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. കേസ് എന്‍ഐഎ ഏറ്റെടുക്കാനും സാധ്യതയുണ്ട്. കേസിനായി എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അവയവം നഷ്ടമായവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends