കാനഡയില്‍ ഏറ്റവും കൂടുതല്‍ വാടക വര്‍ദ്ധിച്ച ഇടമായി ആല്‍ബെര്‍ട്ട; പുതുതായി വാടകയ്ക്ക് ലിസ്റ്റ് ചെയ്ത വീടുകളുടെ നിരക്കില്‍ 16.2% വര്‍ദ്ധന; പണപ്പെരുപ്പം താഴേക്ക് പോകുമ്പോഴും ജനസംഖ്യാ വര്‍ദ്ധന തിരിച്ചടിയാകുന്നു

കാനഡയില്‍ ഏറ്റവും കൂടുതല്‍ വാടക വര്‍ദ്ധിച്ച ഇടമായി ആല്‍ബെര്‍ട്ട; പുതുതായി വാടകയ്ക്ക് ലിസ്റ്റ് ചെയ്ത വീടുകളുടെ നിരക്കില്‍ 16.2% വര്‍ദ്ധന; പണപ്പെരുപ്പം താഴേക്ക് പോകുമ്പോഴും ജനസംഖ്യാ വര്‍ദ്ധന തിരിച്ചടിയാകുന്നു


കാനഡയില്‍ കഴിഞ്ഞ മാസം വര്‍ഷാവര്‍ഷ വാടക നിരക്ക് വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ നേരിട്ടത് ആല്‍ബെര്‍ട്ടയില്‍. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആല്‍ബെര്‍ട്ടയില്‍ പുതുതായി വാടകയ്ക്ക് നല്‍കാന്‍ ലിസ്റ്റ് ചെയ്ത പ്രോപ്പര്‍ട്ടികളുടെ നിരക്കില്‍ 16.2 ശതമാനം വര്‍ദ്ധനവാണുള്ളത്.

രാജ്യത്തിന്റെ പണപ്പെരുപ്പം ഏപ്രില്‍ മാസത്തിലും താഴ്ന്നിട്ടുണ്ട്. മാര്‍ച്ചില്‍ 2.9 ശതമാനം എന്നതില്‍ നിന്നും ഏപ്രില്‍ മാസം 2.7 ശതമാനത്തിലേക്കാണ് നിരക്ക് താഴ്ന്നത്. ഭക്ഷ്യവില, സേവനങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവയുടെ വില കുറഞ്ഞതാണ് സഹായകമായത്.

ജൂണ്‍ 5ന് നടക്കുന്ന ബാങ്ക് ഓഫ് കാനഡ യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. കാല്‍ഗറിയിലെ പണപ്പെരുപ്പ നിരക്ക് രാജ്യത്തെ ഉയര്‍ന്ന തോതിലാണെന്നതാണ് നഗരത്തിലെ വാടക നിരക്കുകളെയും സ്വാധീനിക്കുന്നതെന്ന് കാല്‍ഗറി യൂണിവേഴ്‌സിറ്റി ഇക്കണോമിസ്റ്റ് ട്രവര്‍ ടോംബെ പറഞ്ഞു.

ഇതിന് പുറമെ ആല്‍ബെര്‍ട്ടയിലെ ജനസംഖ്യാ വര്‍ദ്ധനവും വാടക നിരക്കുകല്‍ ഉയരാന്‍ കാരണമാകുന്നു. പ്രൊവിന്‍സുകള്‍ മാറിവരുന്ന ആളുകള്‍ ഇവിടേക്ക് അധികമായി താമസം മാറുന്നുണ്ട്. ഷെയേഡ് അക്കൊമഡേഷനില്‍ പോലും രാജ്യത്തെ ഉയര്‍ന്ന വാടക നിരക്കാണ് ആല്‍ബെര്‍ട്ടയില്‍ ആവശ്യപ്പെടുന്നത്.

Other News in this category



4malayalees Recommends