16 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടം ; കാരണക്കാരായ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറിനെ നാടുകടത്താനൊരുങ്ങി കാനഡ

16 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടം ;  കാരണക്കാരായ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറിനെ നാടുകടത്താനൊരുങ്ങി കാനഡ
16 പേരുടെ മരണത്തിന് ഇടയായ 2018 ലെ ബസ് അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറെ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഉത്തരവ്. സസ്‌കാച്ചെവന്‍ പ്രവിശ്യയിലെ ടിസ്‌ഡെയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയില്‍ സ്റ്റോപ്പ് സൈന്‍ ലംഘിച്ച് ഹംബോള്‍ഡ് ബ്രോങ്കോസ് ജൂനിയര്‍ ഹോക്കി ടീമിന്റെ ബസിലേക്ക് ട്രക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ കാല്‍ഗറിയില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ ജസ്‌കിരത് സിങ് സിദ്ദുവിനെയാണ് നാടുകടത്തുന്നത്. 2018 ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.

സിദ്ധുവിന് കാനഡയില്‍ സ്ഥിര താമസത്തിന് അനുമതിയുണ്ടെങ്കിലും കനേഡിയന്‍ പൗരനല്ല. ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെ നാടുകടത്താന്‍ അനുവദിക്കുന്ന നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് സിദ്ധുവിനെതിരെ നടപടിയെടുത്തത്. സിദ്ധുവിന് എട്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പിന്നീട് പരോള്‍ ലഭിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ സിദ്ധു കാനഡയില്‍ നിരവധി നിയമ നടപടികള്‍ നേരിടുന്നുണ്ട്. അതിനാല്‍ നാടുകടത്തല്‍ നടപടികള്‍ക്ക് മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവരുമെന്നും സിദ്ധുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ചവരില്‍ പലരുടേയും കുടുംബാംഗങ്ങള്‍ സിദ്ധുവിനെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends