പൈതൃകമായി കനേഡിയന്‍ പൗരത്വം ലഭിക്കാന്‍ പുതിയ നിയമം; ബില്‍ അവതരിപ്പിച്ച് ഇമിഗ്രേഷന്‍ മന്ത്രി

പൈതൃകമായി കനേഡിയന്‍ പൗരത്വം ലഭിക്കാന്‍ പുതിയ നിയമം; ബില്‍ അവതരിപ്പിച്ച് ഇമിഗ്രേഷന്‍ മന്ത്രി
പൈതൃകമായി പൗരത്വം കൈമാറുന്ന നിയമം പ്രാബല്യത്തില്‍ വരുത്താന്‍ വഴിയൊരുക്കി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. ബില്‍ പാസായാല്‍ കനേഡിയന്‍ പൗരന്‍മാരുടെ മക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കിലും പൗരത്വം മക്കള്‍ക്ക് കൈമാറാന്‍ അനുമതി ലഭിക്കും.

മുന്‍ നിയമങ്ങള്‍ പ്രകാരം പൗരത്വം നഷ്ടമായ ആളുകളുടെ അവസ്ഥ നേരിടാതിരിക്കാനാണ് സിറ്റിസണ്‍ഷിപ്പ് ആക്ട് 2024 അവതരിപ്പിച്ചത്.

കാനഡയുമായി യഥാര്‍ത്ഥ ബന്ധമുണ്ടായിരുന്നിട്ടും ആദ്യ തലമുറയില്‍ മാത്രം പൗരത്വം നല്‍കിയ നിബന്ധന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കുടുംബത്തെയും, കുട്ടികളെയും നോക്കുന്നത് ഉള്‍പ്പെടെ വിഷയങ്ങളെ ബാധിക്കുകയും ചെയ്യുന്നതായി ഇമിഗ്രേഷന്‍ മന്ത്രി പറഞ്ഞു.

അതേസമയം വിദേശത്ത് ജനിച്ച രക്ഷിതാക്കള്‍ക്ക് കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടികള്‍ ജനനത്തിനോ, ദത്തെടുക്കലിനോ മുന്‍പ് 1095 ദിവസമെങ്കിലും രാജ്യത്ത് ഉണ്ടായിരുന്നിരിക്കണം എന്ന നിബന്ധന ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Other News in this category



4malayalees Recommends