കനേഡിയന്‍ പ്രൊവിന്‍സില്‍ കുടിയേറ്റ നിയമങ്ങളിലെ മാറ്റം; ഷാര്‍ലെറ്റ്ടൗണില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ നടത്തുന്ന നിരാഹാര സമരം 4-ാം ദിനം; കേട്ടഭാവമില്ലാതെ ഗവണ്‍മെന്റ്

കനേഡിയന്‍ പ്രൊവിന്‍സില്‍ കുടിയേറ്റ നിയമങ്ങളിലെ മാറ്റം; ഷാര്‍ലെറ്റ്ടൗണില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ നടത്തുന്ന നിരാഹാര സമരം 4-ാം ദിനം; കേട്ടഭാവമില്ലാതെ ഗവണ്‍മെന്റ്
കനേഡിയന്‍ പ്രൊവിന്‍സായ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്‍ഡിലെ ഇമിഗ്രേഷന്‍ നയങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ പേരില്‍ ഡസന്‍ കണക്കിന് വിദേശ ജീവനക്കാര്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഷാര്‍ലെറ്റ്ടൗണിലാണ് കുടിയേറ്റക്കാര്‍ സമരം നയിക്കുന്നത്.

ഈ വര്‍ഷം പെര്‍മനന്റ് റസിഡന്‍സിക്ക് നോമിനേറ്റ് ചെയ്യുന്ന ജോലിക്കാരുടെ എണ്ണം കുറയ്ക്കാനുള്ള അധികൃതരുടെ തീരുമാനമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. 2100 ആയിരുന്ന പിആര്‍ നോമിനേഷന്‍ 1600-ലേക്കാണ് കുറയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 800 പേരെ നോമിനേറ്റ് ചെയ്യുകയും, ഈ വര്‍ഷം കേവലം 200 ആയി ചുരുക്കാനുമാണ് ഉദ്ദേശം.

എന്നാല്‍ കാനഡയില്‍ പെര്‍മനന്റ് റസിഡന്‍സിക്കായി പ്രവര്‍ത്തിക്കുന്നവരെ കൂടി നിയമമാറ്റം ബാധിക്കുന്നതിനെതിരെയാണ് പ്രതിഷേധം. പ്രൊവിന്‍സ് മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നാണ് ഇവരുടെ നിലപാട്.

ഗവണ്‍മെന്റ് പ്രതിഷേധം ശ്രദ്ധിക്കാത്ത മട്ടാണ്. നിരാഹാര സമരം വെള്ളം പോലും കുടിക്കാത്ത നിലയിലേക്ക് ഉയര്‍ത്തുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഹൗസിംഗ്, ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ സമ്മര്‍ദം പരിഗണിച്ച് പിആര്‍ നോമിനേഷന്‍ കുറയ്ക്കാതെ വഴിയില്ലെന്നാണ് പിഇഐ ഗവണ്‍മെന്റ് പറയുന്നത്.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ഒരു നിയമം വെച്ച് ഇവരെ എത്തിക്കുകയും മുന്നറിയിപ്പില്ലാതെ ഇത് മാറ്റുകയും ചെയ്തത് നാണക്കേടാണെന്ന് എംഎല്‍എ പീറ്റര്‍ ബെവന്‍ ബേക്കര്‍ പ്രതികരിച്ചു.

Other News in this category



4malayalees Recommends