ഡല്‍ഹി ടൊറൊന്റോ എയര്‍ കാനഡ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി

ഡല്‍ഹി ടൊറൊന്റോ എയര്‍ കാനഡ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി
ഡല്‍ഹി ടൊറൊന്റോ എയര്‍ കാനഡ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇമെയെില്‍ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഡല്‍ഹിയില്‍ നിന്ന് ടൊറെന്റോയിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് ഭീഷണി സന്ദേശമെത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെ ഓഫീസിലേക്കാണ് ബോംബ് വച്ചിട്ടുണ്ടെന്ന തരത്തില്‍ വ്യാജ സന്ദേശം എത്തിയത്. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. രാത്രി 11 മണിയോടെയാണ് സന്ദേശം വന്നതെന്നും ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വിഷയത്തില്‍ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച 306 യാത്രക്കാരുമായി തിരിച്ച പാരീസ് മുംബൈ വിസ്താര വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോംബ് വച്ചുവെന്ന തരത്തില്‍ എഴുതിയ കടലാസ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Other News in this category



4malayalees Recommends