ഫോറിന്‍ ഇന്‍ഫ്‌ളുവെന്‍സ് രജിസ്ട്രിയുമായി കാനഡ; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു; പ്രത്യാഘാതം ഉറപ്പെന്ന് മുന്നറിയിപ്പുമായി കനേഡിന്‍ യൂണിവേഴ്‌സിറ്റികള്‍

ഫോറിന്‍ ഇന്‍ഫ്‌ളുവെന്‍സ് രജിസ്ട്രിയുമായി കാനഡ; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു; പ്രത്യാഘാതം ഉറപ്പെന്ന് മുന്നറിയിപ്പുമായി കനേഡിന്‍ യൂണിവേഴ്‌സിറ്റികള്‍
വിദേശ ഇടപെടല്‍ വിരുദ്ധ ബില്ലിന്റെ പ്രധാന ഭാഗമായ ഫോറിന്‍ ഇന്‍ഫ്‌ളുവെന്‍സ് രജിസ്ട്രി ഗവേഷണ സഹകരണത്തെ ബാധിക്കുമെന്ന് കനേഡിയന്‍ യൂണിവേഴ്‌സിറ്റികളുടെ മുന്നറിയിപ്പ്.

രാജ്യത്തെ വൈദേശിക സ്വാധീനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കത്തില്‍ അന്താരാഷ്ട്ര ഗവേഷണ 'സഹകരണം' തണുത്ത് പോകുമെന്നാണ് കാനഡയിലെ മുന്‍നിര ഗവേഷണ യൂണിവേഴ്‌സിറ്റികളുടെ പക്ഷം.

ഫോറിന്‍ ഇന്‍ഫ്‌ളുവെന്‍സ് രജിസ്ട്രി ആവിഷ്‌കരിക്കാനുള്ള നീക്കത്തിന് ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റി പച്ചക്കൊടി വീശിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ രജിസ്ട്രി സൃഷ്ടിക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങളെ കുറിച്ച് യു15 കാനഡ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ എംപിമാരെ ആശങ്ക അറിയിച്ചിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള വഞ്ചനാപരമായ, സംശയകരമായ പ്രവൃത്തികള്‍ പുതിയ ക്രിമിനല്‍ നടപടികളുടെ ഭാഗമായി മാറുമെന്ന് നിയമം പറയുന്നു. രഹസ്യ വിവരങ്ങള്‍ ബിസിനസ്സുകളുമായോ, ഗവണ്‍മെന്റിന് പുറത്തോ പങ്കുവെയ്ക്കുന്നതും ഇതില്‍ പെടും.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിദേശ ഗവണ്‍മെന്റുകള്‍ ഇത്തരക്കാരെ ജോലിക്കായി നിയോഗിക്കുമെന്നാണ് ബില്‍ ആരോപിക്കുന്നത്. ബില്‍ ഏത് തരത്തിലാണ് വിദേശ വിദ്യാര്‍ത്ഥികളെ പോലുള്ളവരെ ബാധിക്കുകയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Other News in this category



4malayalees Recommends