കാനഡയുടെ പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; രാജ്യത്ത് ക്ഷാമം നേരിടുന്ന ജോലികള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പെര്‍മിറ്റ് ഒതുങ്ങുമോ?

കാനഡയുടെ പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; രാജ്യത്ത് ക്ഷാമം നേരിടുന്ന ജോലികള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പെര്‍മിറ്റ് ഒതുങ്ങുമോ?
കാനഡയിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് സുപ്രധാന വിഷയമാണ്. ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ യോഗ്യതയുള്ള പ്രോഗ്രാം പഠിച്ചിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റാണ് പിജിഡബ്യുപി.

അതേസമയം പിജിഡബ്യുപി നല്‍കുന്നത് ലേബര്‍ വിപണിക്ക് ആവശ്യമുള്ള രീതിയിലേക്ക് മാറ്റാനാണ് ഐആര്‍സിസിയില്‍ നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷാമം നേരിടുന്ന ജോലികളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കുകയും, മറ്റ് പ്രോഗ്രാമുകളില്‍ നിന്നുള്ള ഗ്രാജുവേറ്റുകള്‍ക്ക് ലഭ്യത കുറയ്ക്കുകയും ചെയ്യാനാണ് ആലോചന.

2024 സ്പ്രിംഗ് സീസണില്‍ ഇക്കാര്യത്തില്‍ മന്ത്രിക്കുള്ള ഉപദേശങ്ങള്‍ സമര്‍പ്പിക്കുകയും, 2025 ജനുവരിയില്‍ മാറ്റങ്ങള്‍ നടപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കാനഡയുടെ നാഷണല്‍ ഒക്യുപേഷന്‍ ക്ലാസിഫിക്കേഷന്‍ സിസ്റ്റവും, ക്ലാസിഫിക്കേഷന്‍ ഓഫ് ഇന്‍സ്ട്രക്ഷനല്‍ പ്രോഗ്രാം സിസ്റ്റവും സംയോജിപ്പിക്കുമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends