'പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്'; കെ മുരളീധരനുവേണ്ടി വീണ്ടും ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍

'പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്'; കെ മുരളീധരനുവേണ്ടി വീണ്ടും ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍
തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ മുരളീധരനുവേണ്ടി വീണ്ടും കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്‌സില്‍ 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് എഴുതിയിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലും കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും കെ മുരളീധരനായി ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരുന്നു. 'നയിക്കാന്‍ നായകന്‍ വരട്ടെ', 'പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം', 'നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല' എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഫ്‌ളക്‌സുകളിലുണ്ടായിരുന്നത്. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends