സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി, മുന്‍ ഡിജിപിക്കെതിരെ കേസെടുത്തു

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി, മുന്‍ ഡിജിപിക്കെതിരെ കേസെടുത്തു
മുന്‍ ഡിജിപി സി ബി മാത്യൂസിനെതിരെ കേസെടുത്തു. സൂര്യനെല്ലി പീഡനക്കേസില്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. മണ്ണന്തല പൊലീസാണ് മുന്‍ ഡിജിപിക്കെതിരെ കേസെടുത്തത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടപടി.

അന്വേഷണം വേണ്ടെന്നായിരുന്നു പൊലീസിന്റെ നിലപാട്. പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കോടതി അസാധുവാക്കുകയായിരുന്നു.

സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയില്‍ ആണ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്. സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.



Other News in this category



4malayalees Recommends