ഒന്റാരിയോയില്‍ വാടകയ്ക്ക് വീട് ലഭിക്കാന്‍ 12 മാസത്തെ തുക മുന്‍കൂര്‍ നല്‍കേണ്ട ഗതികേട്; എസ്‌റ്റേറ്റ് ഏജന്റുമാര്‍ വഴി വീട് വാടകയ്ക്ക് നല്‍കാന്‍ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് താല്‍പര്യക്കൂടുതല്‍

ഒന്റാരിയോയില്‍ വാടകയ്ക്ക് വീട് ലഭിക്കാന്‍ 12 മാസത്തെ തുക മുന്‍കൂര്‍ നല്‍കേണ്ട ഗതികേട്; എസ്‌റ്റേറ്റ് ഏജന്റുമാര്‍ വഴി വീട് വാടകയ്ക്ക് നല്‍കാന്‍ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് താല്‍പര്യക്കൂടുതല്‍
ഒന്റാരിയോയില്‍ വാടകയ്ക്ക് വീട് ലഭിക്കുന്നത് ഒരു യുദ്ധത്തിന് ഇറങ്ങുന്ന തരത്തിലാണ്. ഏത് സാഹചര്യവുമായി വിട്ടുവീഴ്ച ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഒന്നുകില്‍ എസ്‌റ്റേറ്റ് ഏജന്റുമാരുടെ നിബന്ധന പാലിക്കുക, അല്ലെങ്കില്‍ താമസിക്കാന്‍ വീടില്ലാത്ത അവസ്ഥ നേരിടുക എന്നതാണ് പോംവഴി.

12 മാസത്തെ വാടക വരെ മുന്‍കൂര്‍ ചോദിക്കുന്ന ലാന്‍ഡ്‌ലോര്‍ഡുമാരുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒന്റാരിയോയിലെ റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആക്ട് പ്രകാരം നിയമപരമായ വാടകക്കാരില്‍ നിന്നും ആദ്യത്തെയും, അവസാനത്തെയും മാസവാടകയാണ് മുന്‍കൂര്‍ വാങ്ങാന്‍ അനുമതിയുള്ളത്.

എന്നിരുന്നാലും കാനഡയില്‍ പുതുതായി എത്തുന്ന ക്രെഡിറ്റ് സ്‌കോറും, തൊഴില്‍ പാരമ്പര്യവും ഇല്ലാത്ത ആളുകള്‍ക്ക് ഒന്റാരിയോയില്‍ മുന്‍കൂര്‍ കൂടുതല്‍ പണം നല്‍കാതെ വീട് ലഭിക്കുന്നത് അസാധ്യമെന്ന നിലയിലാണ് കാര്യങ്ങള്‍.

റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് ഇത്തരമൊരു ഡീല്‍ ഉറപ്പിച്ചാല്‍ ഒരു മാസത്തെ കമ്മീഷന്‍ എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും. നിരവധി മാസത്തെ വാടക മുന്‍കൂര്‍ ചോദിക്കുന്നത് ഉള്‍പ്പെടെ ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ അനധികൃത ഇടപാടുകളെ കുറിച്ച് ദിവസേന 40 കോളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് മെട്രോ ടെനന്റ്‌സ് അസോസിയേഷന്‍ വെളിപ്പെടുത്തി.

Other News in this category



4malayalees Recommends