ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു കാനഡയുടെ സ്റ്റുഡന്റ്‌സ് വിസ നയങ്ങള്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു കാനഡയുടെ സ്റ്റുഡന്റ്‌സ് വിസ നയങ്ങള്‍
അന്താരാഷ്ട്ര സ്റ്റുഡന്റ് വിസകളില്‍ കാനഡ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വര്‍ഷം 300,000 വിസകള്‍ നല്‍കാന്‍ രാജ്യം പദ്ധതിയിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നല്‍കിയ 437,000 വിസകളില്‍ നിന്ന് ഗണ്യമായ കുറവുണ്ടായിരിക്കുകയാണ്. തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ രാജ്യം ഉപയോഗിക്കുന്നുണ്ടെങ്കിലും വിസാ നിയന്ത്രണം അനിവാര്യമായിരിക്കുകയാണ്.

വിസ നയങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ, സ്ഥിരതാമസത്തിനുള്ള വഴിയായി സ്റ്റഡി വിസകള്‍ ഉപയോഗിക്കുന്ന രീതിയെ പ്രതിരോധിക്കാന്‍ കാനഡ ശ്രമിക്കുകയാണ്. ഇമിഗ്രേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കാനും രാജ്യത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

കനേഡിയന്‍ ഗവണ്‍മെന്റിന്റെ കണക്കുകള്‍ കാണിക്കുന്നത് ഓരോ വര്‍ഷവും രാജ്യത്തേക്ക് വരുന്ന 800,000 അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളില്‍ ഏകദേശം 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ്. സ്ഥിരതാമസത്തിനും പൗരത്വത്തിനുമുള്ള എളുപ്പവഴിയായതിനാല്‍ പല വിദ്യാര്‍ത്ഥികളും കാനഡയെ പഠനത്തിനായി ഉപയോഗിക്കുന്നത്.

കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടി കൊണ്ടുവരുമ്പോള്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുകയാണ് സര്‍ക്കാര്‍ തീരുമാനം.


Other News in this category



4malayalees Recommends