കാനഡയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തു ; ചുമരുകള്‍ വികൃതമാക്കി

കാനഡയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തു ; ചുമരുകള്‍ വികൃതമാക്കി
കാനഡയിലെ എഡ്‌മോഷനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തു. ചുമരുകളില്‍ ഗ്രാഫിറ്റി ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുണ്ട്. ബാപ്‌സ് സ്വാമി നാരായണ്‍ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

കാനഡയിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ അക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്ന് എംപി ചന്ദ്ര ആര്യ കുറ്റപ്പെടുത്തി.

ഗ്രേറ്റര്‍ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഖാലിസ്താന്‍ വിഘടന വാദികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ ആശങ്കയിലാണ്, ഇതിനെതിരെ കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനേഡിയന്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വിശ്വഹിന്ദു പരിഷത് പ്രതിഷേധവുമായി രംഗത്തെത്തി. തീവ്ര ആശയങ്ങള്‍ കാനഡയില്‍ വര്‍ധിക്കുന്നതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.

നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചത്.

Other News in this category



4malayalees Recommends