സൗദിയില്‍ അതി ശക്തമായ മഴ

സൗദിയില്‍ അതി ശക്തമായ മഴ
ശക്തമായ മഴയും അതു കാരണമുള്ള വെള്ളപ്പൊക്കവും സാദിയുടെ നിരവധി പ്രദേശങ്ങളില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഴയോടൊപ്പം കനത്ത ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും സജീവമാണ്. പെട്ടെന്നുണ്ടായ ഈ കാലാവസ്ഥ മാറ്റം ഭൂപ്രകൃതിയെ മൂടല്‍മഞ്ഞും പച്ചപ്പും നിറഞ്ഞ മനോഹരമായ ദൃശ്യങ്ങളാക്കി മാറ്റിയിരിക്കുകയാണ്.

അതേ സമയം, ഈ അസാധാരണമായ കാലാവസ്ഥ ജസാനില്‍ അതിന്റെ പാരമ്യത്തിലെത്തി. ഇവിടെ നഗരത്തില്‍ ഒരു ദിവസത്തിനുള്ളില്‍ അഭൂതപൂര്‍വമായ രീതിയില്‍ 184 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയായാണ് കണക്കാക്കപ്പെടുന്നത്. 2022ല്‍ ജിദ്ദയില്‍ ഉണ്ടായ 182 മില്ലീമീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഈ റെക്കോഡാണ് ഇതോടെ മറികടന്നത്.

Other News in this category



4malayalees Recommends