ഏജ്ഡ് കെയര്‍ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ലേബര്‍ സര്‍ക്കാര്‍ ; സാമ്പത്തിക നിലയ്ക്ക് അനുസരിച്ച് സേവനങ്ങള്‍ക്കുള്ള ഫീസില്‍ മാറ്റം

ഏജ്ഡ് കെയര്‍ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ലേബര്‍ സര്‍ക്കാര്‍ ; സാമ്പത്തിക നിലയ്ക്ക് അനുസരിച്ച് സേവനങ്ങള്‍ക്കുള്ള ഫീസില്‍ മാറ്റം
ഏജ്ഡ് കെയര്‍ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ലേബര്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പ്രതിപക്ഷവുമായി സര്‍ക്കാര്‍ ധാരണയിലെത്തി. മൂന്ന് സുപ്രധാന മാറ്റം ഉള്‍പ്പെടുത്തിയാണ് 5.6 ബില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

SSI helping to build the Home Aged Care Workforce in Australia - Indian Link

പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ സാമ്പത്തിക നിലക്ക് അനുസരിച്ച് ഏജ്ഡ് കെയര്‍ സേവനങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന ഫീസില്‍ മാറ്റമുണ്ടാകും. അതേസമയം നിലവില്‍ ഏജ്ഡ് കെയര്‍ സേവനങ്ങള്‍ ലഭിക്കുന്നവര്‍ക്കുള്ള ഫീസുകളില്‍ മാറ്റമില്ലാതെ തുടരും.

നോണ്‍ ക്ലിനിക്കല്‍ കെയറിനായി ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളര്‍ എന്ന പുതുക്കിയ ആജീവനാന്ത പരിധി, സപ്പോര്‍ട്ട് അറ്റ് ഹോം എന്ന പേരില്‍ ഹോം കെയര്‍ പാക്കേജ്, ശക്തമായ നിയമങ്ങള്‍ തുടങ്ങിയവ പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏജ്ഡ് കെയര്‍ മേഖലയില്‍ കൊണ്ടുവരുന്ന വലിയ പുരോഗതിയെന്നാണ് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഇതിനെ വിശേഷിപ്പിച്ചത്.

Other News in this category



4malayalees Recommends