തിയറ്ററിലെ വെട്ടിമാറ്റിയ സീനുകള്‍ ഒടിടിയില്‍ കാണാം ; ദ ഗോട്ടിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ 40 മിനിറ്റ്

തിയറ്ററിലെ വെട്ടിമാറ്റിയ സീനുകള്‍ ഒടിടിയില്‍ കാണാം ; ദ ഗോട്ടിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ 40 മിനിറ്റ്
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ 'ദ ഗോട്ട്' ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയില്‍ കളക്ഷന്‍ നേടാനായിട്ടില്ല.

സിനിമയുടെ ഒ.ടി.ടി സ്ട്രീമിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യത്തിന് ഒട്ടേറെ ഭാഗങ്ങള്‍ നീക്കം ചെയ്താണ് സിനിമയുടെ ദൈര്‍ഘ്യം കുറച്ചത്. എന്നാല്‍ ഗോട്ട് ഒ.ടി.ടിയില്‍ എത്തുമ്പോള്‍ അണ്‍കട്ട് പതിപ്പ് പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയസൂര്യയുടെ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍; മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ മാറ്റിനെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അണ്‍കട്ട് പതിപ്പിന് മൂന്ന് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുണ്ട് എന്നാണ് തമിഴ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.

Other News in this category



4malayalees Recommends