നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി
നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വാനപര്‍ത്തിയില്‍ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ അദിതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്. ''നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദു-സിദ്ധു എന്നാണ് വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് അദിതി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചത്. അതേസമയം ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തില്‍ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരം കൂടിയാണ്.

രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടെയും ജെ. രാമേശ്വര്‍ റാവുവിന്റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആയിരുന്ന സിദ്ധാര്‍ഥും അദിതി റാവുവും 2021 ലെ 'മഹാസമുദ്രം' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്.

2003ല്‍ തന്റെ സിനിമാ മേഖലയിലെ അരങ്ങേറ്റത്തിന് പിന്നാലെയായിരുന്നു സിദ്ധാര്‍ഥ് വിവാഹിതനായത്. ഡല്‍ഹിയില്‍ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്തായ മേഘ്‌നയായിരുന്നു വധു. ചെറുപ്പം മുതലെ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ദാമ്പത്യ ബന്ധം അധികം നാള്‍ നീണ്ടുനിന്നില്ല. രണ്ടു വര്‍ഷത്തോളം ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. പിന്നാലെ 2007ല്‍ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.



Other News in this category



4malayalees Recommends