ചിലര്‍ക്ക് ഞാന്‍ പൃഥ്വിരാജിനെക്കാള്‍ അഹങ്കാരി, ചിലര്‍ എന്നെ നല്ല കുട്ടി എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധവ്

ചിലര്‍ക്ക് ഞാന്‍ പൃഥ്വിരാജിനെക്കാള്‍ അഹങ്കാരി, ചിലര്‍ എന്നെ നല്ല കുട്ടി എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധവ്
ഈ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. മാധവിന്റെ ആദ്യ സിനിമ 'കുമ്മാട്ടിക്കളി' തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേയിരുന്നു. അത് പിന്നീട് ചര്‍ച്ചാ വിഷയമായി. ഇപ്പോള്‍ വീണ്ടും മാധവ് സുരേഷ് മനസ് തുറക്കുകയാണ്. സിനിമയില്‍ വന്നപ്പോള്‍ അച്ഛന്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ചൊക്കെയാണ് മാധവ് സംസാരിക്കുന്നത്.

ഏതൊരു അച്ഛനും മകന് കൊടുക്കുന്ന ഉപദേശങ്ങള്‍ മാത്രമെ തനിക്ക് കിട്ടിയിട്ടുള്ളൂ എന്നാണ് മാധവ് പറഞ്ഞ് വെക്കുന്നത്. ഒരു സിനിമാകാരന്റെ ഉപദേശങ്ങള്‍ എനിക്ക് കിട്ടിയിട്ടില്ല. നന്നായി പ്രിപ്പേര്‍ഡ് ചെയ്യുക. സ്വന്തമായി ആത്മവിശ്വാസം ഉണ്ടാകുക. സുരേഷ് ദഗോപി എന്ന ടാ?ഗ് വഴിയാണ് താന്‍ വന്നതെങ്കിലും സംവിധായകനും നിര്‍മാതാക്കളും ഒരു സിനിമയ്ക്കായി എന്നെ എടുത്തിട്ടുണ്ടെങ്കില്‍ അതെന്റെ വാല്യുവിന് വേണ്ടിയിട്ടാണെന്ന് താന്‍ വിശ്വസിക്കുന്നു എന്നും മാധവ് പറയുന്നു.

അങ്ങനെ ഉണ്ടെങ്കിലെ എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റൂ എന്നും അല്ലാതെ സുരേഷ് ?ഗോപിയുടെ മോനായി എനിക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പറ്റത്തില്ലെന്നും മാധവ് പറയുന്നു. ഓണ്‍ലൈന്‍ യുട്യൂബ് ചാനലുകളോട് ആയിരുന്നു നടന്റെ പ്രതികരണം. അതേസമയം കുമ്മാട്ടിക്കളി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ പലരും തന്നെ അഹങ്കാരി എന്നൊക്കെയാണ് വിളിക്കുന്നതെന്നും മാധവ് പറയുന്നു.

ചോദ്യങ്ങള്‍ക്ക് കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞാണ് മാധവ് കയ്യടി നേടിയത്. ഇതിന് പിന്നാലെ അഹങ്കാരി, പൃഥ്വിരാജിനെ പോലെ എന്നൊക്കെയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഈ പരാമര്‍ശങ്ങള്‍ക്കും മാധവ് മറുപടി നല്‍കി. ''നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാര്‍ തന്നെയാണ് രാജു ചേട്ടന്‍(പൃഥ്വിരാജ്). അദ്ദേഹത്തെ പോലെ കാലിബറുള്ള, ഇരുപത് വര്‍ഷമായി ഇന്‍സ്ട്രിയിലുള്ള ഒരാളുമായി എന്നെ താതമ്യം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അതെനിക്ക് ഒളിപ്പിച്ച് വയ്ക്കാന്‍ പറ്റത്തില്ല.

സ്റ്റാര്‍ട്ടിം?ഗ് ലെവലില്‍ നില്‍ക്കുന്ന എന്നെ താരതമ്യം ചെയ്യുന്നത് ഇരുപത് വര്‍ഷത്തിലധികം എക്‌സ്പീരിയന്‍സുള്ള സ്റ്റാറുമായിട്ടാണ്. അഹങ്കാരം, കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയത്തില്ല. ഞാന്‍ ഇങ്ങനെയാണ്. എന്നെ മനുഷ്യനായാണ് ഞാന്‍ കാണുന്നത്. എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ അതിന് വ്യക്തമായി ഉത്തരം കൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്. അതു ഞാന്‍ ചെയ്യുന്നു. നമ്മള്‍ മനുഷ്യരാണ് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണ്. ചിലര്‍ നല്ല കുട്ടി, സ്പുടതയോടെ കാര്യങ്ങള്‍ പറയുന്നു എന്ന് പറയും. ചിലര്‍ അഹങ്കാരി എന്ന് വിളിക്കും. ചിലരെന്നെ പൃഥ്വിരാജെന്നും സുരേഷ് ?ഗോപി എന്നും വിളിക്കും. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാന്‍ പറ്റൂ'', എന്നാണ് മാധവ് പറഞ്ഞത്.

Other News in this category



4malayalees Recommends