അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് നാലു വര്‍ഷത്തിന് ശേഷം പലിശ നിരക്ക് അരശതമാനം കുറച്ചു ; കുറച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കമല ഹാരിസ്; രാഷ്ട്രീയ പ്രേരിതമെന്ന് ട്രംപ്

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് നാലു വര്‍ഷത്തിന് ശേഷം പലിശ നിരക്ക് അരശതമാനം കുറച്ചു ; കുറച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കമല ഹാരിസ്; രാഷ്ട്രീയ പ്രേരിതമെന്ന് ട്രംപ്

പലിശ നിരക്ക് കുറച്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. 'ഒന്നുകില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതാകാം പലിശ നിരക്ക് കുറച്ചതിന് പിന്നില്‍, അതല്ലെങ്കില്‍ ഫെഡ് രാഷ്ട്രീയം കളിക്കുകയാണ്', എന്നാണ് ട്രംപ് പ്രതികരിച്ചത്.


ന്യൂയോര്‍ക്കില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിച്ച് വൈറ്റ് ഹൗസിലേക്ക് കമല ഹാരിസിനെ എത്തിക്കാനുള്ള ശ്രമമാണ് ഫെഡ് നടത്തുന്നത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

അതേസമയം പലിശ നിരക്ക് കുറച്ച നടപടി സ്വാഗതാര്‍ഹമാണെന്നാണ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസ് പറഞ്ഞു. പലിശ നിരക്ക് കുറച്ച് ഫെഡ് നടപടി സ്വാഗതാര്‍ഹമാണ്. വിലക്കയറ്റം നിയന്ത്രിക്കുകയാണ് മുന്നോട്ടുള്ള ലക്ഷ്യം, എന്നായിരുന്നു കമല ഹാരിസിന്റെ പ്രതികരണം. 100 ദശലക്ഷത്തിലധികം തൊഴിലാളികള്‍ക്കും ഇടത്തരം അമേരിക്കക്കാര്‍ക്കുമുള്ള നികുതി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍, താങ്ങാവുന്ന വിലയിലുള്ള പാര്‍പ്പിടങ്ങള്‍, ഭക്ഷണത്തിന്റെയും പലചരക്ക് സാധനങ്ങളുടെയും കോര്‍പ്പറേറ്റ് വിലക്കയറ്റത്തിന് ഫെഡറല്‍ നിരോധനം തുടങ്ങിയവയാണ് കമല ഹാരിസിന്റെ സാമ്പത്തിക പ്രമേയത്തിലുള്ളത്. ട്രംപ് മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്നും നേര്‍വിപരീതമായത് എന്നായിരുന്നു കമല തന്റെ പ്രമേയത്തെ വിശേഷിപ്പിച്ചത്.

നിലവിലെ വിലയും സാധാരണക്കാരായ കുടുംബങ്ങളെ സംബന്ധിച്ച് പ്രയാസമുണ്ടാക്കുന്നതാണെന്ന് അറിയാം. അധികാരത്തിലെത്തിയാല്‍ ദൈനം ദിന ജീവിതത്തില്‍ അനിവാര്യമായ മരുന്ന്, അവശ്യവസ്തുക്കള്‍ പാര്‍പ്പിടം എന്നിവയുടെ നിരക്കുകള്‍ കുറയ്ക്കും, കമല ഹാരിസ് പറഞ്ഞു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചത്.

Other News in this category



4malayalees Recommends