ഒറ്റ രജിസ്‌ട്രേഷനില്‍ സൗദിയില്‍ എവിടേയും ബിസിനസ് ചെയ്യാം ; വന്‍ പ്രഖ്യാപനവുമായി വാണിജ്യമന്ത്രാലയം

ഒറ്റ രജിസ്‌ട്രേഷനില്‍ സൗദിയില്‍ എവിടേയും ബിസിനസ് ചെയ്യാം ; വന്‍ പ്രഖ്യാപനവുമായി വാണിജ്യമന്ത്രാലയം
സൗദി അറേബ്യയുടെ വ്യാപാര മേഖലയെ ആകെ മാറ്റാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന വന്‍ പ്രഖ്യാപനവുമായി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടേയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മതിയെന്നാണ് പുതിയ പ്രഖ്യാപനം.

നിലവില്‍ ഓരോ പ്രവിശ്യയ്ക്കും ഓരോ ലൈസന്‍സ് ആവശ്യമായിരുന്നു. വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് എടുത്ത എല്ലാ ഉപ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കാന്‍സല്‍ ചെയ്യാനോ അല്ലെങ്കില്‍ ഉടമസ്ഥാവകാശം മാറ്റാനോ ഉടമകള്‍ക്ക് അഞ്ചു വര്‍ഷത്തെ സാവകാശം മന്ത്രാലയം അനുവദിച്ചു.

Other News in this category



4malayalees Recommends