അടുത്ത വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന് യുഎഇയില്‍ തുടക്കമായി

അടുത്ത വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന് യുഎഇയില്‍ തുടക്കമായി
യുഎഇയില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന് ഇന്ന് മുതല്‍ തുടക്കമായി. യുഎഇയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോവാന്‍ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് ഈ മാസം 30 വരെ റജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. സ്മാര്‍ട്ട് ആപ് വഴിയോ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത് (ഔഖാഫ് യുഎഇ) വെബ്സൈറ്റ് വഴിയോ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

12 വയസ്സ് പൂര്‍ത്തിയായ യുഎഇ സ്വദേശികള്‍ക്കാണ് ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്.

Other News in this category



4malayalees Recommends