മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി
മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദര്‍ അല്‍ ഖുറയ്ഫ് അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഈ മരുന്നുകളില്‍ 42 എണ്ണം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായുള്ള ഏകോപനത്തിലും സംയോജനത്തിലും പ്രാദേശികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

Other News in this category



4malayalees Recommends