UK News

ഋഷി സുനാക് പ്രധാനമന്ത്രിയായത് യുകെയില്‍ പലര്‍ക്കും രുചിച്ചിട്ടില്ല; ഇന്ത്യക്കാര്‍ ബ്രിട്ടനെ കൈയിലൊതുക്കുമെന്ന് പേടി; ബ്രിട്ടനെതിരെ വീണ്ടും അവകാശവാദവുമായി യുഎസ് ടോക്ക് ഷോ അവതാരകന്‍; ഇന്ത്യക്കാരന്‍ അധികാരത്തിലെത്തിയാല്‍ 'പണികിട്ടുമെന്ന്' ഭയം?
 ഋഷി സുനാക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടത് മുതല്‍ വംശീയ പ്രതിഷേധം നേരിടുന്നതായി വാദം ആവര്‍ത്തിച്ച് ബ്രിട്ടനെ വിമര്‍ശിച്ച് മുന്‍ ഡെയ്‌ലി ഷോ അവതാരകന്‍ ട്രവര്‍ നോവാ. 'ഒരു പോസ്റ്റ് വംശീയ ഉട്ടോപ്യയില്‍ ജീവിക്കുന്നുവെന്ന് വിശ്വസിക്കാനാണ് യുകെ ആഗ്രഹിക്കുന്നത്', ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നോവാ വ്യക്തമാക്കി.  2022 ഒക്ടോബറില്‍ സുനാക് പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതല്‍ 'ഇനി ഇന്ത്യക്കാര്‍ മഹത്തായ ബ്രിട്ടനെ കീഴടക്കുമെന്ന്' പറയുന്ന ബ്രിട്ടീഷ് ജനങ്ങളുണ്ടെന്ന് നോവാ ആരോപിക്കുന്നു. ഡെയ്‌ലി ഷോയില്‍ ഈ വാദം ഉന്നയിച്ചതിന് സൗത്ത് ആഫ്രിക്കന്‍ കൊമേഡിയന്‍ വിമര്‍ശനം നേരിട്ടേങ്കിലും ഇപ്പോള്‍ ഈ വാദം ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.  സുനാക് ബ്രിട്ടീഷുകാരന്‍ പോലുമല്ലെന്നും, ബോറിസിനെ പോലെ ഇംഗ്ലണ്ടിനെ സ്‌നേഹിക്കുന്നില്ലെന്നും ഉള്‍പ്പെടെ

More »

നഴ്‌സായ അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിനെതിരെ വിചാരണ കോടതിയില്‍ ആരംഭിച്ചു ; തുടര്‍ വാദം ജൂലൈ 6ലേക്ക് മാറ്റി
യുകെയില്‍ നഴ്‌സായ അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിന്റെ വിചാരണ  നോര്‍ത്താംപ്ടണ്‍ഷയറിലെ കൊറോണര്‍ കോടതിയില്‍ ആരംഭിച്ചു. ആറു വയസ്സുകാരനായ മകനെയും നാലു വയസ്സുകാരിയായ മകളേയും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ ഇയാള്‍ വ്യക്തമാക്കി. അമ്മ അഞ്ജു മരിച്ചത് ശ്വാസം മുട്ടിയാണ്. എന്‍ എച്ച് എസ് നഴ്‌സായ അഞ്ജുവിനെയും മക്കളായ ജീവ,

More »

സറേയില്‍ നായ അക്രമണം; 20-കളില്‍ പ്രായമുള്ള യുവതിയെ കടിച്ചുകൊന്നു; രക്തച്ചൊരിച്ചിലില്‍ രണ്ടാമതൊരു സ്ത്രീക്കും കടിയേറ്റു; പൊതുജനങ്ങളെ അക്രമിച്ച ഏഴ് മൃഗങ്ങളെ സായുധ പോലീസ് പിടിച്ചെടുത്തു
 സറേയില്‍ നായയുടെ കടിയേറ്റ് 20-കളില്‍ പ്രായമുള്ള യുവതി കൊല്ലപ്പെട്ടു. ഗുരുതരമായി കടിയേറ്റ മറ്റൊരു വ്യക്തി ആശുപത്രിയില്‍ ചികിത്സയിലാണ്. സറേയിലെ കാറ്റര്‍ഹാമില്‍ ഉച്ചയ്ക്ക് 2.45-ഓടെയാണ് പൊതുജനങ്ങളെ നായ അക്രമിച്ചത്. വിവരമറിഞ്ഞ് സറേ പോലീസ് സ്ഥലത്തെത്തി.  കണ്‍ട്രി ലെയിനിലൂടെ കടന്നുപോയ ജനങ്ങളെയും, കുതിരകളെയും നായ ഓടിച്ചിട്ട് കടിച്ചതായി പ്രദേശവാസികള്‍ ഓണ്‍ലൈനില്‍ വിവരം

More »

ശമ്പളപ്രശ്‌നത്തില്‍ ഗവണ്‍മെന്റിനെ മുട്ടുകുത്തിക്കാന്‍ കൂടുതല്‍ സമരങ്ങളുമായി ഹെല്‍ത്ത് വര്‍ക്കേഴ്‌സ്; ആറ് പണിമുടക്കുകള്‍ കൂടി പ്രഖ്യാപിക്കും; ആംബുലന്‍സ് ജോലിക്കാര്‍ക്ക് പുറമെ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരും സമരഭീഷണി മുഴക്കുന്നു
 ശമ്പളവര്‍ദ്ധന വിഷയത്തില്‍ യൂണിയനുകളും, മന്ത്രിമാരും പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെ കൂടുതല്‍ സമരഭീഷണിയുമായി ആംബുലന്‍സ് ജോലിക്കാരും, ഹോസ്പിറ്റല്‍ ഡോക്ടര്‍മാരും. മന്ത്രിമാരെ സമ്മര്‍ദത്തിലാക്കാന്‍ തിങ്കളാഴ്ചയോടെ ആംബുലന്‍സ് ജോലിക്കാരുടെ ആറ് പണിമുടക്കുകള്‍ കൂടി ജിഎംബി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.  ജൂനിയര്‍ ഡോക്ടര്‍മാര്‍

More »

കനത്ത മഴ തുടരുന്നു, യുകെയുടെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി; കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിപ്പുകള്‍ പുറപ്പെടുവിച്ച് അധികൃതര്‍; താപനില താഴ്ന്നു, അടുത്ത ആഴ്ചയോടെ മഞ്ഞ് രാജ്യത്തേക്ക് തിരിച്ചെത്തും?
 രാത്രിയോടെ വെള്ളപ്പൊക്കവും, കനത്ത കാറ്റും രാജ്യത്തെ തേടിയെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ താപനില താഴുന്നു. ഇതോടെ അടുത്ത ആഴ്ച മഞ്ഞ് വീണ്ടും തിരിച്ചെത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കനത്ത മഴ മൂലം രാജ്യത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകളെ വെള്ളപ്പൊക്കത്തില്‍ മുക്കിയതിന് പുറമെ വീടുകളും, ഡ്രൈവര്‍മാരും അപകടം നേരിടുന്നുണ്ട്.  ഇന്ന് മെച്ചപ്പെട്ട കാലാവസ്ഥ

More »

പിതാവും, രണ്ടാനമ്മയും മറ്റ് കുടുംബാംഗങ്ങളുടെ ചെലവില്‍ 'നല്ല പേര്' നേടുന്നു; തന്റെ കുടുംബത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നറിഞ്ഞ് വില്ല്യം രോഷത്തില്‍ ജ്വലിച്ച് ഫോണ്‍ വിളിച്ചതായി ഹാരി; രാജാവിന്റെ പ്രസ് ഓഫീസിലെ ആ 'സ്ത്രീ' ആര്?
 മാധ്യമങ്ങള്‍ക്ക് തങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നതിന് പിന്നില്‍ പിതാവും, രണ്ടാനമ്മയുമാണെന്ന് തിരിച്ചറിഞ്ഞ് വില്ല്യം രാജകുമാരന്‍ ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വെളിപ്പെടുത്തി ഹാരി. 2019 ഏപ്രില്‍ മാസത്തില്‍ തനിക്ക് ലഭിച്ച ഫോണ്‍ കോളിന്റെ മറുവശത്ത് വില്ല്യം രാജകുമാരന്‍ രോഷം കൊണ്ട് ജ്വലിക്കുകയായിരുന്നുവെന്ന് ഹാരി

More »

ഹാരിയുടെ വാക്കുകളില്‍ നിരാശ പ്രകടമാക്കുന്ന മുഖവുമായി ചാള്‍സ് രാജാവ് ; അമേരിക്കയെ പുകഴ്ത്തിയും കൊട്ടാരത്തെ ആക്ഷേപിച്ചുമുള്ള ഹാരിയുടെ വാക്കുകളില്‍ ഒരു വിഭാഗത്തിന് അമര്‍ഷം ; രാജപദവി എടുത്തുകളയണമെന്ന് ആവശ്യം
ഹാരിയുടെ ഓര്‍മ്മകുറിപ്പുകള്‍ കുറച്ചൊന്നുമല്ല കൊട്ടാരത്തിന് തിരിച്ചടിയായിരിക്കുന്നത്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ആദ്യമായി പൊതു വേദിയില്‍ വിഷാദത്തോടെ ചാള്‍സ് എത്തി. വെയില്‍സ് രാജകുമാരനും വിവാദത്തിന് ശേഷം ആദ്യമായിട്ടാണ് പുറം വേദിയില്‍ എത്തിയത്. കൊട്ടാരം സംഭവത്തില്‍ ഇതുവരെ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല.  അതിനിടെ ഹാരിയുടെ അവസാന ഇന്റര്‍വ്യൂവും

More »

ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റിന് ശേഷം നടന്ന ഏറ്റവും വലിയ കുറ്റകൃത്യം കോവിഡ് വാക്‌സിനെന്ന ബ്രിട്ടീഷ് എംപിയുടെ വെളിപ്പെടുത്തല്‍ ; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഋഷി സുനക്
ഹോളോകോസ്റ്റിന് ശേഷം മനുഷ്യകുലത്തിനെതിരെ ഉണ്ടായ ഏറ്റവും വലിയ അക്രമമാണ് വാക്‌സിന്‍ എന്ന പാര്‍ട്ടി എംപിയുടെ അഭിപ്രായം വിവാദത്തില്‍. സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. നോര്‍ത്ത് വെസ്റ്റ് ലെസ്റ്റര്‍ഷയറിലെ എം പി ആന്‍ഡ്രൂ ബ്രിഡ്ജനാണ് ട്വിറ്ററിലൂടെ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ്

More »

അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം ശനിയാഴ്ച വൈക്കത്തെ വീട്ടിലെത്തിക്കും ; എന്‍എച്ച്എസില്‍ നിന്നുള്ള അഞ്ജുവിനുള്ള ആനുകൂല്യങ്ങള്‍ മാതാപിതാക്കള്‍ക്ക് ലഭിക്കും
കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളായ ജാന്‍വിയുടേയും ജീവയുടേയും മൃതദേഹങ്ങള്‍ ശനിയാഴ്ച നാട്ടിലെത്തിക്കും. വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. കൊലപാതകത്തിന് ശേഷമുള്ള അറസ്റ്റും അന്വേഷണ നടപടികളും മൂലമാണ് ഇത്രയും നാള്‍ വൈകിയത്. അവധിക്കാലമായതും നടപടികള്‍ വൈകാന്‍ ഒരു കാരണമായി. മൃതദേഹങ്ങള്‍ ഏറ്റവും

More »

വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായി അധ്യാപിക; മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തില്‍ ഇറങ്ങിയതിനിടെ ഗര്‍ഭം ധരിച്ചു; ആണ്‍കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന പേരില്‍ അധ്യാപികയുടെ ഫ്‌ളാറ്റിലെത്തി

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ ഇവരിലൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് കണക്ക് അധ്യാപിക. 30-കാരി റെബേക്ക ജോണ്‍സാണ് 15 വയസ്സുള്ള തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് 354 പൗണ്ടിന്റെ

യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; സാങ്കേതിക തകരാര്‍ മൂലം പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സ്തംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി; സംശയാസ്പദമായ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍

രാജ്യത്ത് യാത്രാ ദുരിതം വിതച്ച് യുകെയിലെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ തടസ്സപ്പെട്ട ഇ-ഗേറ്റ് സംവിധാനം പുനഃസ്ഥാപിച്ചതായി ഹോം ഓഫീസ്. സാങ്കേതിക തകരാര്‍ മൂലം അര്‍ദ്ധരാത്രിയില്‍ സ്തംഭിച്ച പ്രവര്‍ത്തനങ്ങളാണ് സാധാരണ നിലയിലായത്. സിസ്റ്റം വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും, സംശയാസ്പദമായ

എന്‍എച്ച്എസ് ജോലി മടുത്തോ? എങ്കില്‍ കാനഡയിലേക്ക് സ്വാഗതം! എന്‍എച്ച്എസ് നഴ്‌സുമാര്‍, ഡോക്ടര്‍, കെയറര്‍ എന്നിവരെ റാഞ്ചാന്‍ കാനഡ പരസ്യപ്രചരണം നടത്തുന്നു; കുറഞ്ഞ വരുമാനവും, മോശം തൊഴില്‍ സാഹചര്യങ്ങളും ചൂണ്ടിക്കാണിച്ച് കൊളുത്തിടല്‍

എന്‍എച്ച്എസിലെ തൊഴില്‍ സമ്മര്‍ദങ്ങളെ കുറിച്ച് ഇനി ഏറെയൊന്നും വിവരിക്കാനില്ല. അറിഞ്ഞതും, അറിയാത്തതുമായ കാര്യങ്ങള്‍ വളരെ ചുരുക്കം. എന്നാല്‍ നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവര്‍ദ്ധനയോ, തൊഴില്‍ സമ്മര്‍ദം ചുരുക്കാന്‍ കൂടുതല്‍ ജീവനക്കാരെയോ നല്‍കാന്‍ ഗവണ്‍മെന്റ് വേണ്ടത്ര

മലയാളി നഴ്‌സ് പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു ; യുകെയിലെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിച്ചു ,ഒരു വര്‍ഷമായപ്പോഴേക്കും മരണം

ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) കാന്‍സര്‍ ബാധിച്ചു മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയ ജീവിതം തുടങ്ങി രണ്ടു മാസമായപ്പോള്‍ തന്നെ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനയുടെ ഹാക്കിംഗ്; സേനാംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു; ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ കൈവിട്ടത് ഗുരുതര വീഴ്ച; ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ഫ്രാന്‍സ് സന്ദര്‍ശനത്തില്‍

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനീസ് ഹാക്കിംഗ് നടന്നതായി റിപ്പോര്‍ട്ട്. സൈനിക അംഗങ്ങളെ ലക്ഷ്യമിട്ട് നടന്ന ചോര്‍ച്ചയില്‍ കാല്‍ മില്ല്യണ്‍ ആളുകള്‍ പെട്ടതായാണ് വിവരം. വന്‍ ഡാറ്റാ ചോര്‍ച്ചയെ കുറിച്ച് എംപിമാര്‍ക്ക് മുന്നില്‍ വിവരം നല്‍കാന്‍ ഒരുങ്ങുകയാണ്

'അല്ലാഹു അക്ബര്‍' വിളിച്ച് വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച ഗ്രീന്‍ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍; പലസ്തീനികള്‍ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് ഹമാസ് അക്രമങ്ങളെ ന്യായീകരിച്ചതിന് പാര്‍ട്ടി അന്വേഷണം

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കവെ 'അല്ലാഹു അക്ബര്‍' മുഴക്കുകയും, ഇസ്രയേലിന് എതിരെ ഹമാസിന് തിരികെ പോരാടാന്‍ അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്ത ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍. ഒക്ടോബര്‍ 7ന് ഗാസയില്‍ നിന്നും