ഹാരിയുടെ വാക്കുകളില്‍ നിരാശ പ്രകടമാക്കുന്ന മുഖവുമായി ചാള്‍സ് രാജാവ് ; അമേരിക്കയെ പുകഴ്ത്തിയും കൊട്ടാരത്തെ ആക്ഷേപിച്ചുമുള്ള ഹാരിയുടെ വാക്കുകളില്‍ ഒരു വിഭാഗത്തിന് അമര്‍ഷം ; രാജപദവി എടുത്തുകളയണമെന്ന് ആവശ്യം

ഹാരിയുടെ വാക്കുകളില്‍ നിരാശ പ്രകടമാക്കുന്ന മുഖവുമായി ചാള്‍സ് രാജാവ് ; അമേരിക്കയെ പുകഴ്ത്തിയും കൊട്ടാരത്തെ ആക്ഷേപിച്ചുമുള്ള ഹാരിയുടെ വാക്കുകളില്‍ ഒരു വിഭാഗത്തിന് അമര്‍ഷം ; രാജപദവി എടുത്തുകളയണമെന്ന് ആവശ്യം
ഹാരിയുടെ ഓര്‍മ്മകുറിപ്പുകള്‍ കുറച്ചൊന്നുമല്ല കൊട്ടാരത്തിന് തിരിച്ചടിയായിരിക്കുന്നത്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ആദ്യമായി പൊതു വേദിയില്‍ വിഷാദത്തോടെ ചാള്‍സ് എത്തി. വെയില്‍സ് രാജകുമാരനും വിവാദത്തിന് ശേഷം ആദ്യമായിട്ടാണ് പുറം വേദിയില്‍ എത്തിയത്. കൊട്ടാരം സംഭവത്തില്‍ ഇതുവരെ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല.

അതിനിടെ ഹാരിയുടെ അവസാന ഇന്റര്‍വ്യൂവും വിവാദത്തിലായി. അവഹേളനവും അപമാനവുമാണ് തങ്ങളെ രാജ്യം വിട്ട് സുന്ദരമായ കാലിഫോര്‍ണിയയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചതെന്ന് ഹാരി പറഞ്ഞു. ഇവിടെ സുഖമാണെന്നും ജീവിക്കാന്‍ സൗകര്യമേറിയ സ്ഥലമാണ് അമേരിക്കയെന്നും ഹാരി പറഞ്ഞു.


രാജ കുടുംബത്തിനെതിരായ വാക്കുകളില്‍ ഒരു വിഭാഗം ബ്രിട്ടീഷ് മാധ്യമങ്ങള്‍ മുഖം തിരിച്ചിരിക്കുകയാണെന്നാണ് ഹാരി ആരോപിക്കുന്നത്. രാജ കുടുംബവും പുസ്തകത്തില്‍ അമര്‍ഷത്തിലാണെന്നും ഹാരി കരുതുന്നു. എന്നാല്‍ വീണ്ടും അഭിമുഖത്തിലൂടെ കൂടുതല്‍ വിവാദമുണ്ടാക്കുകയാണ് ഹാരി.

കൊട്ടാരം വിട്ടു പോയത് സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടിയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍ ഹാരിയും മേഗനും കൊട്ടാരം വിട്ട ശേഷം ഇത്തരം ആരോപണവുമായി രംഗത്തുവരുന്നത് ശരിയല്ലെന്ന് ചിലര്‍ പറയുന്നു.

പുതിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നതിനിടെ അവശേഷിക്കുന്ന രാജപദവികള്‍ കൂടി ഹരി സ്വമേധയാ ഒഴിയണമെന്നും അല്ലാത്തപക്ഷം അവയെല്ലാം നീക്കം ചെയ്യണമെന്നും ഉള്ള ആവശ്യത്തിന് ശക്തി വര്‍ദ്ധിക്കുകയാണ്. ടോറി എം പിമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ അവശ്യവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. സസ്സക്‌സ് ടൈറ്റില്‍ നീക്കം ചെയ്യണം എന്നതാണ് അവരുടെ ആവശ്യം. ഹാരിയുടെയും മേഗന്റെയും രാജകീയ പദവികള്‍ പൂര്‍ണ്ണമായും നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Other News in this category



4malayalees Recommends