അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം ശനിയാഴ്ച വൈക്കത്തെ വീട്ടിലെത്തിക്കും ; എന്‍എച്ച്എസില്‍ നിന്നുള്ള അഞ്ജുവിനുള്ള ആനുകൂല്യങ്ങള്‍ മാതാപിതാക്കള്‍ക്ക് ലഭിക്കും

അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം ശനിയാഴ്ച വൈക്കത്തെ വീട്ടിലെത്തിക്കും ; എന്‍എച്ച്എസില്‍ നിന്നുള്ള അഞ്ജുവിനുള്ള ആനുകൂല്യങ്ങള്‍ മാതാപിതാക്കള്‍ക്ക് ലഭിക്കും
കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളായ ജാന്‍വിയുടേയും ജീവയുടേയും മൃതദേഹങ്ങള്‍ ശനിയാഴ്ച നാട്ടിലെത്തിക്കും. വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക.

കൊലപാതകത്തിന് ശേഷമുള്ള അറസ്റ്റും അന്വേഷണ നടപടികളും മൂലമാണ് ഇത്രയും നാള്‍ വൈകിയത്. അവധിക്കാലമായതും നടപടികള്‍ വൈകാന്‍ ഒരു കാരണമായി.

മൃതദേഹങ്ങള്‍ ഏറ്റവും വേഗത്തില്‍ വൈക്കത്തെ വീട്ടിലെത്തിക്കുക എന്ന ശ്രമത്തിലായിരുന്നു ഏവരും. കഴിഞ്ഞ ദിവസം അഞ്ജുവിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരുന്നു. നിരവധിപേരാണ് അവസാനമായി അഞ്ജുവിനെ കാണാന്‍ എത്തിയത്. കുരുന്നുകളായ ജാന്‍വിയുടേയും ജീവയുടേയും മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കുന്നത് ഒഴിവാക്കി.

അഞ്ജുവിനു ഒപ്പം ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് മനോജിനെ നെക്സ്റ്റ് ഓഫ് കിന്‍ ആയി നിയമിച്ചതോടെ എല്ലാ കാര്യങ്ങളിലും എന്‍എച്ച്എസ് അധികൃതര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതിന്റെ നടപടികള്‍ക്കായി മനോജിനു ഒരു മാസത്തെ അവധിയും നല്‍കിയിരുന്നു.

എന്‍എച്ച്എസില്‍ നിന്നും അഞ്ജുവിന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യം സംബന്ധിച്ചും ധാരണയാകും എന്ന് സൂചനയുണ്ട്. മരണ സമയത്തു 35 വയസു മാത്രം ഉണ്ടായിരുന്നത് കണക്കാക്കി ബാക്കിയുള്ള സേവന കാലത്തിന്റെ കൂടി കണക്കെടുത്താകും ആനുകൂല്യം തീരുമാനിക്കുക.പൊതു സമൂഹത്തില്‍ നിന്നും ലഭിച്ച 32 ലക്ഷത്തോളം രൂപയും അഞ്ജുവിന്റെ കുടുംബത്തിന് നല്‍കും.



Other News in this category



4malayalees Recommends