UK News

ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുമോ? ആംബുലന്‍സിനായുള്ള കാത്തിരിപ്പ് നീളും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനവും താറുമാറാകും; നാല് ദിവസം ജിപി സര്‍ജറികളും അടയ്ക്കും
 നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് എന്‍എച്ച്എസിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിടുമെന്ന് ആശങ്ക. അധിക സമ്മര്‍ദം ആംബുലന്‍സുകള്‍ക്കായുള്ള കാത്തിരിപ്പ് നീട്ടുകയും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ മുന്നറിയിപ്പ് നല്‍കി.  വീക്കെന്‍ഡിന്റെ നീളമേറുന്നതിനാല്‍ നാല് ദിവസത്തേക്ക് പല ജിപി സര്‍ജറികളും അടച്ചിടുന്നതിന് പുറമെ ചില ഫാര്‍മസികളും പ്രവര്‍ത്തിക്കില്ല. വീക്കെന്‍ഡില്‍ ആംബുലന്‍സ് സേവനങ്ങള്‍ ബുദ്ധിപരമായി മാത്രം ഉപയോഗിക്കാന്‍ വെല്‍ഷ് ആംബുലന്‍സ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.  സമ്മര്‍ദം നിലവില്‍ അധികരിച്ച് നില്‍ക്കുന്നതിനാല്‍ ആശങ്കയും അധികമാണെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് ഡോ. ടിം കുക്സ്ലി

More »

ട്രൂപ്പിംഗ് ദി കളറില്‍ രാജകുടുംബത്തോടൊപ്പം നില്‍ക്കാന്‍ ഹാരിയും, മെഗാനും ഉണ്ടാകും! ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്ക് പകരക്കാരനാകും; ലാന്‍ഡ് റോവര്‍ അയച്ച് സസെക്‌സ് ദമ്പതികളെയും, മക്കളെയും എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ച് രാജ്ഞി
 രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേയ്ക്ക് തുടക്കം കുറിച്ച് സൈനിക പ്രകടനം അരങ്ങേറുമ്പോള്‍ കാണാന്‍ മുന്‍നിരയില്‍ ഹാരിയും, മെഗാനും ഉണ്ടാകുമെന്ന് സ്ഥിരീകരണം. യുഎസില്‍ നിന്നും യാത്ര ചെയ്‌തെത്തിയ സസെക്‌സ് ഡ്യൂക്കിനും, ഡച്ചസിനും രാജകുടുംബത്തിനൊപ്പം തന്നെ ഇടം നല്‍കാനാണ് തീരുമാനം.  വ്യാഴാഴ്ച നടക്കുന്ന ചടങ്ങുകളില്‍ രാജ്ഞിക്ക്

More »

രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡ്; 104 വയസ്സുള്ള ഡാന്‍സ് ടീച്ചര്‍ മുതല്‍ എന്‍എച്ച്എസിനായി ഫണ്ട് റെയ്‌സിംഗ് നടത്തിയ 11 വയസ്സുള്ള ഇരട്ടകള്‍ക്ക് വരെ അംഗീകാരം; ബ്രിസ്റ്റോളില്‍ 70 വര്‍ഷക്കാലമായി നൃത്തം പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് സുപ്രധാന നേട്ടം
 രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡുകളില്‍ ഇക്കുറി ഏറ്റവും പ്രായം കൂടിയ വ്യക്തിയും, 11 വയസ്സ് മാത്രമുള്ള ഇരട്ടക്കുട്ടികളും ഇടംപിടിച്ചു. സമൂഹത്തിന് അത്യപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ച വ്യക്തിത്വങ്ങളെയാണ് രാജ്ഞി ഈ വിധം ആദരിക്കുന്നത്.  ബ്രിസ്റ്റോള്‍ സ്‌കൂള്‍ ഫോര്‍ ഡാന്‍സിംഗില്‍ നൃത്താധ്യാപികയായ 104 വയസ്സുള്ള ആഞ്ചെലാ റെഡ്‌ഗ്രേവിനാണ് ബിഇഎം സമ്മാനിക്കുന്നത്. 70

More »

ബ്രിട്ടീഷ് നിരത്തുകളില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ പ്രാബല്യത്തില്‍; മാറ്റങ്ങള്‍ അറിഞ്ഞ് വാഹനം ഓടിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ; നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ഇനി കൗണ്‍സിലുകളും?
ഈ വര്‍ഷം ആദ്യം ഹൈവേ കോഡില്‍ വന്ന മാറ്റങ്ങള്‍ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടീഷ് നിരത്തുകളില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാറ്റങ്ങള്‍ ഡ്രൈവര്‍മാരെ കൂടുതല്‍ പിഴിയാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കൗണ്‍സിലിന്റെ അധികാരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ക്ലീന്‍ എയര്‍ സോണുകള്‍ എന്നിവയിലെല്ലാം

More »

ബ്രിട്ടന്റെ ഹൃദയം കീഴടക്കി രുചിയുടെ 'ഗാന്ധി'! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കവെന്‍ട്രിയിലേക്ക് ഒഴുകിയെത്തുന്നു; ഇന്ത്യന്‍ വംശജന്റെ ചിപ്പ് സെന്റര്‍ വൈറല്‍ ഹിറ്റ്
 'ഗാന്ധി' ബ്രിട്ടന് പുതുമയുള്ള പേരല്ല. ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്തെ തുടച്ചുനീക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു പക്ഷെ ബ്രിട്ടന് പേടിസ്വപ്‌നമാകാം. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഗാന്ധി ബ്രിട്ടന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. രുചിയുടെ അവസാനവാക്കായി മാറിക്കൊണ്ടാണ് 70-കാരനായ കമല്‍ ഗാന്ധിയുടെ ഷോപ്പിലേക്ക് ജനം എത്തുന്നത്.  കവെന്‍ട്രിയിലേക്ക് ബ്രിട്ടന്റെ വിവിധ

More »

വിമാനത്താവള പ്രതിസന്ധി യാത്രക്കാരെ സാരമായി ബാധിക്കുന്നു ; ട്രാവല്‍ വൗച്ചര്‍ നല്‍കിയും തുക തിരിച്ചു നല്‍കിയുമുള്ള എയര്‍ലൈന്‍ കമ്പനിയുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ നിങ്ങളെ ചെയ്യേണ്ടത് ഇതെല്ലാം
വിമാന യാത്രാ ദുരിതങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടിയിലാണ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അവസാന നിമിഷമാണ് സര്‍വീസ് റദ്ദാക്കിയെന്ന വിവരം ലഭിക്കുന്നത്. യാത്ര തടസ്സപ്പെടുകയും കാലതാമസം നേരിടുകയും ചെയ്യുന്നതില്‍ വിമാന കമ്പനികള്‍ക്കും ഉത്തരവാദിത്വമുണ്ട്. വിമാനം റദ്ദ് ചെയ്താലുടന്‍ വിമാന കമ്പനിയെ ബന്ധപ്പെടുക. പോകേണ്ട സ്ഥലത്തേക്ക് അടുത്ത ദിവസം ടിക്കറ്റ് ലഭ്യമാകുമോ എന്ന

More »

അനധികൃത കുടിയേറ്റക്കാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ റുവാന്‍ഡയിലേക്ക് അയയ്ക്കും; ഹോം ഓഫീസ് അഭയാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പ്; പ്രീതി പട്ടേലിന്റെ 120 മില്ല്യണ്‍ സ്‌കീമില്‍ സ്വിമ്മിംഗ് പൂളും, ജിമ്മും, ഗോള്‍ഫ് കോഴ്‌സും ഉള്‍പ്പെട്ട താമസസൗകര്യം!
 ബ്രിട്ടനില്‍ നിന്നും റുവാന്‍ഡയിലേക്ക് അയയ്ക്കുമെന്ന് ഹോം ഓഫീസ് അനധികൃത അഭയാര്‍ത്ഥികളെ അറിയിച്ച് തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തേക്കുള്ള ആദ്യ വിമാനം പറക്കുമെന്നാണ് അറിയിപ്പ്.  120 മില്ല്യണ്‍ പൗണ്ടിന്റെ അഭയാര്‍ത്ഥി സ്‌കീം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ചുവടുകളാണ് ഔദ്യോഗികമായി മുന്നോട്ട് വെയ്ക്കുന്നത്. ആദ്യ ഘട്ട കുടിയേറ്റക്കാരുടെ

More »

ഇടിമിന്നലില്‍ കുരുങ്ങി രാജ്ഞിയുടെ സ്വകാര്യ വിമാനം; ജൂബിലി ആഘോഷങ്ങള്‍ക്കായി വീട്ടിലേക്ക് പറന്ന വിമാനത്തിന്റെ ലണ്ടന്‍ ലാന്‍ഡിംഗ് ഉപേക്ഷിച്ചു; തലസ്ഥാനത്തിന് മുകളില്‍ 15 മിനിറ്റ് കറങ്ങി; 96-കാരിക്ക് നാടകീയ പരീക്ഷണങ്ങള്‍
 ജൂബിലി ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ബ്രിട്ടീഷ് രാജ്ഞിക്ക് കാലാവസ്ഥയുടെ പരീക്ഷണം. ഇടിമിന്നലോട് കൂടിയ മഴ മൂലം രാജ്ഞി സഞ്ചരിച്ച സ്വകാര്യ വിമാനത്തിന് ലാന്‍ഡിംഗ് ഉപേക്ഷിച്ച് 15 മിനിറ്റോളം തലസ്ഥാന നഗരത്തിന് മുകളില്‍ കറങ്ങേണ്ട അവസ്ഥയാണ് നേരിട്ടത്.  13 സീറ്റുള്ള സ്വകാര്യ ജെറ്റ് നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ആര്‍എഎഫ് നോര്‍ത്തോള്‍ടില്‍ ഇറങ്ങാനാണ് ശ്രമം

More »

പുതിയ വീട് വാങ്ങുന്നവര്‍ക്കുള്ള സഹായം അവസാനിപ്പിച്ച് ബ്രിട്ടന്‍; ഹെല്‍പ്പ് ടു ബൈ സ്‌കീം 8 വര്‍ഷത്തിന് ശേഷം നിര്‍ത്തുന്നു; അവസാനവട്ടം കടന്നുകൂടാന്‍ ഒക്ടോബറിന് മുന്‍പ് പ്രോപ്പര്‍ട്ടികള്‍ റിസേര്‍വ് ചെയ്യാന്‍ ഉപദേശം
 ബ്രിട്ടീഷ് ഗവണ്‍മെന്റ് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്‍കിവരുന്ന ഹെല്‍പ്പ് ടു ബൈ സ്‌കീം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി രഹസ്യമായി നേരത്തെയാക്കിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.  2013ല്‍ ജോര്‍ജ്ജ് ഓസ്‌ബോണ്‍ ചാന്‍സലറായിരിക്കവെയാണ് വീട് വാങ്ങാനുള്ള സഹായമെന്ന നിലയില്‍ പദ്ധതി നടപ്പാക്കിയത്. ഇത് പ്രകാരം പുതുതായി

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍