അനധികൃത കുടിയേറ്റക്കാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ റുവാന്‍ഡയിലേക്ക് അയയ്ക്കും; ഹോം ഓഫീസ് അഭയാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പ്; പ്രീതി പട്ടേലിന്റെ 120 മില്ല്യണ്‍ സ്‌കീമില്‍ സ്വിമ്മിംഗ് പൂളും, ജിമ്മും, ഗോള്‍ഫ് കോഴ്‌സും ഉള്‍പ്പെട്ട താമസസൗകര്യം!

അനധികൃത കുടിയേറ്റക്കാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ റുവാന്‍ഡയിലേക്ക് അയയ്ക്കും; ഹോം ഓഫീസ് അഭയാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പ്; പ്രീതി പട്ടേലിന്റെ 120 മില്ല്യണ്‍ സ്‌കീമില്‍ സ്വിമ്മിംഗ് പൂളും, ജിമ്മും, ഗോള്‍ഫ് കോഴ്‌സും ഉള്‍പ്പെട്ട താമസസൗകര്യം!

ബ്രിട്ടനില്‍ നിന്നും റുവാന്‍ഡയിലേക്ക് അയയ്ക്കുമെന്ന് ഹോം ഓഫീസ് അനധികൃത അഭയാര്‍ത്ഥികളെ അറിയിച്ച് തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തേക്കുള്ള ആദ്യ വിമാനം പറക്കുമെന്നാണ് അറിയിപ്പ്.


120 മില്ല്യണ്‍ പൗണ്ടിന്റെ അഭയാര്‍ത്ഥി സ്‌കീം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ചുവടുകളാണ് ഔദ്യോഗികമായി മുന്നോട്ട് വെയ്ക്കുന്നത്. ആദ്യ ഘട്ട കുടിയേറ്റക്കാരുടെ സംഘത്തിന് ഔദ്യോഗികമായി 'റിമൂവല്‍ ഡയറക്ഷന്‍' കത്തുകള്‍ കൈമാറി. ഇവര്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രമുള്ള ടിക്കറ്റാണ് നല്‍കുക.

റുവാന്‍ഡയിലേക്കുള്ള അഭയാര്‍ത്ഥികളെ വഹിച്ചുള്ള ആദ്യ വിമാനം ജൂണ്‍ 14ന് പറക്കുമെന്ന് ഹോം ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 'തകര്‍ന്ന് കിടക്കുന്ന അഭയാര്‍ത്ഥി സിസ്റ്റത്തെ പരിഷ്‌കരിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമാണ് റുവാന്‍ഡയുമായുള്ള പങ്കാളിത്തം. ദുഷ്ടന്‍മാരായ മനുഷ്യക്കടത്ത് സംഘത്തിന്റെ ബിസിനസ്സ് തന്ത്രം തകര്‍ക്കാനും സാധിക്കും', ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രീതി പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. റുവാന്‍ഡയിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് നികുതിദായകന്റെ ചെലവില്‍ സ്വിമ്മിംഗ് പൂളും, സ്പാ സൗകര്യങ്ങളും, സൗജന്യ വൈഫൈയും, ടെന്നീസ് കോര്‍ട്ടും, ജിമ്മും, ഗോള്‍ഫ് കോഴ്‌സും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അടങ്ങിയ ഹോട്ടലിലാണ് താമസം.

ഈ പദ്ധതി പ്രകാരം ചാനല്‍ കടക്കാന്‍ കാത്തുനില്‍ക്കുന്നവരെ ദുഷ്‌കരമായ യാത്രയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രീതി പട്ടേലിന്റെ പ്രതീക്ഷ. ജൂണില്‍ നൂറോളം കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് കയറ്റി അയയ്ക്കും. ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Other News in this category



4malayalees Recommends