വിമാനത്താവള പ്രതിസന്ധി യാത്രക്കാരെ സാരമായി ബാധിക്കുന്നു ; ട്രാവല്‍ വൗച്ചര്‍ നല്‍കിയും തുക തിരിച്ചു നല്‍കിയുമുള്ള എയര്‍ലൈന്‍ കമ്പനിയുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ നിങ്ങളെ ചെയ്യേണ്ടത് ഇതെല്ലാം

വിമാനത്താവള പ്രതിസന്ധി യാത്രക്കാരെ സാരമായി ബാധിക്കുന്നു ; ട്രാവല്‍ വൗച്ചര്‍ നല്‍കിയും തുക തിരിച്ചു നല്‍കിയുമുള്ള എയര്‍ലൈന്‍ കമ്പനിയുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ നിങ്ങളെ ചെയ്യേണ്ടത് ഇതെല്ലാം
വിമാന യാത്രാ ദുരിതങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടിയിലാണ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അവസാന നിമിഷമാണ് സര്‍വീസ് റദ്ദാക്കിയെന്ന വിവരം ലഭിക്കുന്നത്. യാത്ര തടസ്സപ്പെടുകയും കാലതാമസം നേരിടുകയും ചെയ്യുന്നതില്‍ വിമാന കമ്പനികള്‍ക്കും ഉത്തരവാദിത്വമുണ്ട്. വിമാനം റദ്ദ് ചെയ്താലുടന്‍ വിമാന കമ്പനിയെ ബന്ധപ്പെടുക. പോകേണ്ട സ്ഥലത്തേക്ക് അടുത്ത ദിവസം ടിക്കറ്റ് ലഭ്യമാകുമോ എന്ന ന്വേഷിക്കുക. സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കമ്പനികള്‍ തയ്യാറാകണം.എയര്‍ലൈന്‍ കമ്പനികള്‍ വൗച്ചര്‍ നല്‍കുകയോ ടിക്കറ്റ് പണം മടക്കി നല്‍കുകയോ ആണ് ചെയ്യാറ്. എന്നാല്‍ യാത്രയ്ക്കുള്ള ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുകയാണ് വേണ്ടത്. ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഇക്കാര്യത്തില്‍ എളുപ്പമാണ്. നമ്മുടെ യാത്ര തീരുമാനിച്ച സ്ഥലത്തേക്ക് എത്തിക്കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണ്.

Air ticket refund news I Air tickets cancelled due to lockdown? SC directs  Civil Aviation Min, airlines to work out refunds | Business News

ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിളിച്ച് വിശദ വിവരം നല്‍കുക. സ്വന്തം പണം മുടക്കി യാത്ര പോകാന്‍ സാധിച്ചാല്‍ അതു ചെയ്ത ശേഷം തുക വിമാന കമ്പനിയില്‍ നിന്ന് ഈടാക്കാം. മറ്റൊരു വിമാനത്തവളത്തില്‍ ചെന്ന് മാറി കയറണ്ടിവന്നാല്‍ അങ്ങോട്ടുള്ള യാത്ര ചെലവും വിമാന കമ്പനിയില്‍ നിന്ന് അവകാശപ്പെടാം. റീഫണ്ട് ചോദിച്ച് തന്നില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ പരാതി നല്‍കണം. അത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹാരമുണ്ടാകും. സിവില്‍ ഏവിയേഷന്‍ അതിറിറ്റിയിലും പരാതിപ്പെടാം.

നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണവും വെള്ളവും നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. ടിക്കറ്റ് ചാര്‍ജ് മാത്രമല്ല റദ്ദാക്കിയാല്‍ നഷ്ടപരിഹാരം ലഭിക്കാനും സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ചാകും ഇത്അനുവദിക്കുക.

Other News in this category



4malayalees Recommends