ബ്രിട്ടന്റെ ഹൃദയം കീഴടക്കി രുചിയുടെ 'ഗാന്ധി'! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കവെന്‍ട്രിയിലേക്ക് ഒഴുകിയെത്തുന്നു; ഇന്ത്യന്‍ വംശജന്റെ ചിപ്പ് സെന്റര്‍ വൈറല്‍ ഹിറ്റ്

ബ്രിട്ടന്റെ ഹൃദയം കീഴടക്കി രുചിയുടെ 'ഗാന്ധി'! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കവെന്‍ട്രിയിലേക്ക് ഒഴുകിയെത്തുന്നു; ഇന്ത്യന്‍ വംശജന്റെ ചിപ്പ് സെന്റര്‍ വൈറല്‍ ഹിറ്റ്

'ഗാന്ധി' ബ്രിട്ടന് പുതുമയുള്ള പേരല്ല. ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്തെ തുടച്ചുനീക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു പക്ഷെ ബ്രിട്ടന് പേടിസ്വപ്‌നമാകാം. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഗാന്ധി ബ്രിട്ടന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. രുചിയുടെ അവസാനവാക്കായി മാറിക്കൊണ്ടാണ് 70-കാരനായ കമല്‍ ഗാന്ധിയുടെ ഷോപ്പിലേക്ക് ജനം എത്തുന്നത്.


കവെന്‍ട്രിയിലേക്ക് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ഷ്യപ്രേമികള്‍ ഒഴുകിയെത്തുകയാണ്. ഇന്ത്യന്‍ വംശജന്‍ നടത്തിവരുന്ന ഫിഷ് & ചോപ്പ് ഷോപ്പിലെ 'സിംപിള്‍' വിഭവം ലക്ഷ്യമിട്ടാണ് ഈ ആളുകള്‍ എത്തുന്നത്. ഇവിടെ നിന്നുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെ റെക്കോര്‍ഡ് ലാഭമാണ് ബിന്‍ലി മെഗാ ചിപ്പി നേടുന്നത്.

ബിന്‍ലി മെഗാ ചിപ്പിയില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു ആരാധകന്‍ ഇതേക്കുറിച്ച് ടിക് ടോക്കില്‍ വിവരിച്ചതോടെയാണ് ഈ സ്വാദ് തേടി ആയിരക്കണക്കിന് പേര്‍ കവെന്‍ട്രിയില്‍ എത്തുന്നത്. WeLoveBinleyMegaChippy എന്ന അക്കൗണ്ടില്‍ ഓണ്‍ലൈന്‍ പാട്ട് കൂടി സൃഷ്ടിക്കപ്പെട്ടതോടെ ബിസിനസ്സ് പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലായി.


വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ കവെന്‍ട്രിയിലുള്ള ബിന്‍ലെ മെഗാ ചിപ്പിയില്‍ ലാഭം 30 ശതമാനം കുതിച്ചുയരുന്നതിനാണ് കമല്‍ ഗാന്ധി സാക്ഷിയായത്. ഏഴ് മാസം മുന്‍പാണ് ഈ ടേക്ക്എവെ ഇദ്ദേഹം ഏറ്റെടുത്തത്. വ്യത്യസ്തമായ രുചിയില്‍ നല്ല ഭക്ഷണം നല്‍കിയതാണ് ആളുകളെ ഇവിടേക്ക് വീണ്ടും എത്തിക്കുന്നതെന്ന് ഇദ്ദേഹം കരുതുന്നു.

30 വര്‍ഷമായി ചിപ്പീസ് നടത്തുന്ന കമല്‍ ബര്‍മിംഗ്ഹാമിലാണ് ആദ്യമായി ഒരു സ്ഥാപനം തുടങ്ങിയത്. ജനങ്ങളുടെ അഭൂതപൂര്‍വ്വമായ പിന്തുണയില്‍ ഈ ഉടമ നന്ദി പറയുകയാണ്. മീനും, ചിപ്‌സും വില്‍ക്കുന്ന കമല്‍ വെജിറ്റേറിയന്‍ ആണെന്നതാണ് അതിലേറെ രസകരം.


Other News in this category



4malayalees Recommends