ട്രൂപ്പിംഗ് ദി കളറില്‍ രാജകുടുംബത്തോടൊപ്പം നില്‍ക്കാന്‍ ഹാരിയും, മെഗാനും ഉണ്ടാകും! ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്ക് പകരക്കാരനാകും; ലാന്‍ഡ് റോവര്‍ അയച്ച് സസെക്‌സ് ദമ്പതികളെയും, മക്കളെയും എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ച് രാജ്ഞി

ട്രൂപ്പിംഗ് ദി കളറില്‍ രാജകുടുംബത്തോടൊപ്പം നില്‍ക്കാന്‍ ഹാരിയും, മെഗാനും ഉണ്ടാകും! ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്ക് പകരക്കാരനാകും; ലാന്‍ഡ് റോവര്‍ അയച്ച് സസെക്‌സ് ദമ്പതികളെയും, മക്കളെയും എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ച് രാജ്ഞി

രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേയ്ക്ക് തുടക്കം കുറിച്ച് സൈനിക പ്രകടനം അരങ്ങേറുമ്പോള്‍ കാണാന്‍ മുന്‍നിരയില്‍ ഹാരിയും, മെഗാനും ഉണ്ടാകുമെന്ന് സ്ഥിരീകരണം. യുഎസില്‍ നിന്നും യാത്ര ചെയ്‌തെത്തിയ സസെക്‌സ് ഡ്യൂക്കിനും, ഡച്ചസിനും രാജകുടുംബത്തിനൊപ്പം തന്നെ ഇടം നല്‍കാനാണ് തീരുമാനം.


വ്യാഴാഴ്ച നടക്കുന്ന ചടങ്ങുകളില്‍ രാജ്ഞിക്ക് പകരക്കാരനായി ചാള്‍സ് രാജകുമാരനാണ് സല്യൂട്ട് സ്വീകരിക്കുക. വെയില്‍സ് രാജകുമാരന്‍ ഗാര്‍ഡ്‌സ്മാന്‍മാരെയും, ഓഫീസര്‍മാരെയും പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കുമ്പോള്‍ രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം ഹോഴ്‌സ് ഗാര്‍ഡ്‌സ് പരേഡിന് അഭിമുഖമായുള്ള വെല്ലിംഗ്ടണ്‍ ഡ്യൂക്കിന്റെ മുന്‍ ഓഫീസില്‍ നിന്നും മറ്റ് രാജകുടുംബാംഗങ്ങള്‍ക്കൊപ്പം ഹാരിയും, മെഗാനും സാക്ഷ്യം വഹിക്കാനുണ്ടാകും.

trooping the colour 2018

ഈ ചടങ്ങിന് ശേഷം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും മടങ്ങിയെത്തുന്ന ഹൗസ്‌ഹോള്‍ഡ് കാവല്‍റി മൗണ്ടട് റെജിമെന്റിന്റെ സല്യൂട്ട് സ്വീകരിക്കും. പരമ്പരാഗതമായി അരങ്ങേറുന്ന ആര്‍എഎഫ് ഫ്‌ളൈപാസ്റ്റിലും 96-കാരി ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും.

എന്നാല്‍ ബാല്‍ക്കണിയില്‍ ഹാരിയ്ക്കും, മെഗാനും ഇടംലഭിക്കില്ല. സീനിയര്‍ വര്‍ക്കിംഗ് റോയല്‍സിനായി ഈ ഭാഗം നേരത്തെ തന്നെ റിസര്‍വ്വ് ചെയ്തതായി രാജ്ഞി സ്ഥിരീകരിച്ചിരുന്നു.

യുഎസില്‍ നിന്നും സ്വകാര്യ ജെറ്റില്‍ ഇംഗ്ലണ്ടിലെത്തിയ ഹാരിയെയും, കുടുംബത്തെയും സ്വീകരിക്കാന്‍ സ്വന്തം ലാന്‍ഡ് റോവര്‍ കാറും, അംഗരക്ഷകരെയുമാണ് രാജ്ഞി വിമാനത്താവളത്തിലേക്ക് അയച്ചത്.
Other News in this category



4malayalees Recommends