രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡ്; 104 വയസ്സുള്ള ഡാന്‍സ് ടീച്ചര്‍ മുതല്‍ എന്‍എച്ച്എസിനായി ഫണ്ട് റെയ്‌സിംഗ് നടത്തിയ 11 വയസ്സുള്ള ഇരട്ടകള്‍ക്ക് വരെ അംഗീകാരം; ബ്രിസ്റ്റോളില്‍ 70 വര്‍ഷക്കാലമായി നൃത്തം പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് സുപ്രധാന നേട്ടം

രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡ്; 104 വയസ്സുള്ള ഡാന്‍സ് ടീച്ചര്‍ മുതല്‍ എന്‍എച്ച്എസിനായി ഫണ്ട് റെയ്‌സിംഗ് നടത്തിയ 11 വയസ്സുള്ള ഇരട്ടകള്‍ക്ക് വരെ അംഗീകാരം; ബ്രിസ്റ്റോളില്‍ 70 വര്‍ഷക്കാലമായി നൃത്തം പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് സുപ്രധാന നേട്ടം

രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡുകളില്‍ ഇക്കുറി ഏറ്റവും പ്രായം കൂടിയ വ്യക്തിയും, 11 വയസ്സ് മാത്രമുള്ള ഇരട്ടക്കുട്ടികളും ഇടംപിടിച്ചു. സമൂഹത്തിന് അത്യപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ച വ്യക്തിത്വങ്ങളെയാണ് രാജ്ഞി ഈ വിധം ആദരിക്കുന്നത്.


ബ്രിസ്റ്റോള്‍ സ്‌കൂള്‍ ഫോര്‍ ഡാന്‍സിംഗില്‍ നൃത്താധ്യാപികയായ 104 വയസ്സുള്ള ആഞ്ചെലാ റെഡ്‌ഗ്രേവിനാണ് ബിഇഎം സമ്മാനിക്കുന്നത്. 70 വര്‍ഷക്കാലമായി ഇവര്‍ ഡാന്‍സ് ടീച്ചറാണ്. ചെഷയര്‍ വാറിംഗ്ടണില്‍ നിന്നുള്ള ഇരട്ടകളായ എലെനാ, റൂബെന്‍ ഇവാന്‍സ് ഗുള്ളെന്‍ എന്നീ ഇരട്ടകളാണ് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരായി മാറിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എന്‍എച്ച്എസിനായി 50,000 പൗണ്ട് ഫണ്ട് റെയ്‌സിംഗ് നടത്തിയതിനാണ് ഈ കുരുന്നുകള്‍ക്ക് ബിഇഎം ലഭിച്ചത്.

കുട്ടികള്‍ക്ക് രാജ്ഞിയുടെ അംഗീകാരം തേടിയെത്തിയതിന്റെ ത്രില്ലിലാണ് ഇവരുടെ കുടുംബം. ആറ് വയസ്സുള്ളപ്പോള്‍ മുതലാണ് കുടുംബം കുട്ടികള്‍ക്കായുള്ള ഫണ്ട് റെയ്‌സിംഗില്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയത്. എലെനയ്ക്കും, റൂബെനും അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോര്‍ഡര്‍ ഉള്ളവരാണ്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അക്യൂട്ട് മെഡിസിന്‍ കണ്‍സള്‍ട്ടന്റായ 46-കാരന്‍ ഡോ. റാഗിബ് അലിയ്ക്ക് ഒബിഇ അവാര്‍ഡാണ് ലഭിക്കുന്നത്. ജോലി ഉപേക്ഷിച്ച് മഹാമാരി കാലത്ത് ശമ്പളമില്ലാതെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ റിസേര്‍ച്ച് എപ്പിഡെമോളജിസ്റ്റായി പ്രവേശിച്ച ഇദ്ദേഹം കൊറോണാവൈറസിന്റെ നാല് തരംഗങ്ങളിലും ഫ്രണ്ട്‌ലൈനിലേക്ക് മടങ്ങിയിരുന്നു. കോവിഡ്-19 വംശീയ ന്യൂനപക്ഷങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനെ ഉപദേശിക്കാനും ഇദ്ദേഹത്തിന് സാധിച്ചു.

Other News in this category



4malayalees Recommends