പുതിയ വീട് വാങ്ങുന്നവര്‍ക്കുള്ള സഹായം അവസാനിപ്പിച്ച് ബ്രിട്ടന്‍; ഹെല്‍പ്പ് ടു ബൈ സ്‌കീം 8 വര്‍ഷത്തിന് ശേഷം നിര്‍ത്തുന്നു; അവസാനവട്ടം കടന്നുകൂടാന്‍ ഒക്ടോബറിന് മുന്‍പ് പ്രോപ്പര്‍ട്ടികള്‍ റിസേര്‍വ് ചെയ്യാന്‍ ഉപദേശം

പുതിയ വീട് വാങ്ങുന്നവര്‍ക്കുള്ള സഹായം അവസാനിപ്പിച്ച് ബ്രിട്ടന്‍; ഹെല്‍പ്പ് ടു ബൈ സ്‌കീം 8 വര്‍ഷത്തിന് ശേഷം നിര്‍ത്തുന്നു; അവസാനവട്ടം കടന്നുകൂടാന്‍ ഒക്ടോബറിന് മുന്‍പ് പ്രോപ്പര്‍ട്ടികള്‍ റിസേര്‍വ് ചെയ്യാന്‍ ഉപദേശം

ബ്രിട്ടീഷ് ഗവണ്‍മെന്റ് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്‍കിവരുന്ന ഹെല്‍പ്പ് ടു ബൈ സ്‌കീം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി രഹസ്യമായി നേരത്തെയാക്കിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.


2013ല്‍ ജോര്‍ജ്ജ് ഓസ്‌ബോണ്‍ ചാന്‍സലറായിരിക്കവെയാണ് വീട് വാങ്ങാനുള്ള സഹായമെന്ന നിലയില്‍ പദ്ധതി നടപ്പാക്കിയത്. ഇത് പ്രകാരം പുതുതായി നിര്‍മ്മിച്ച വീടുകള്‍ വാങ്ങുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി വിലയുടെ 20 ശതമാനം ലോണായി ലഭിച്ചിരുന്നു.

ഈ പദ്ധതി 2023 മാര്‍ച്ചിലാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ 29 ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബറിന് മുന്‍പ് തന്നെ പ്രോപ്പര്‍ട്ടി റിസര്‍വ് ചെയ്ത് വെയ്‌ക്കേണ്ട ആവശ്യകതയാണ് സംജാതമായിരിക്കുന്നത്. ചുരുങ്ങിയത് രണ്ട് മാസം മുന്‍പെയാണ് ഇത് ചെയ്യേണ്ടത്.


വീട് റിസര്‍വ് ചെയ്യാന്‍ വര്‍ഷത്തിന്റെ അവസാനം വരെ ഉണ്ടാകുമെന്നായിരുന്നു ആളുകള്‍ കരുതിയിരുന്നത്. ഒരു പ്ലോട്ട് കണ്ടെത്തുകയും, ഹോള്‍ഡിംഗ് ഡെപ്പോസിറ്റായി നൂറുകണക്കിന് പൗണ്ട് നിക്ഷേപിക്കുകയും ചെയ്യേണ്ടതാണ് നടപടിക്രമങ്ങള്‍.

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ മെയ് 20-നാണ് പുതിയ അപേക്ഷകര്‍ക്കുള്ള സമയപരിധി പുതുക്കിയതെന്ന് ഹോംസ് ഇംഗ്ലണ്ട് പറയുന്നു. സ്‌കീമിന് ഔദ്യോഗികമായി ഒരു സമയപരിധി നിശ്ചയിച്ചിരുന്നില്ലെന്ന് ബോഡി പറയുന്നു.


ഹെല്‍പ്പ് ടു ബൈ സ്‌കീം പ്രകാരം 361,000 ആളുകളാണ് പുതിയ വീടുകള്‍ വാങ്ങിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ലെവലിംഗ് അപ്, ഹൗസിംഗ് & കമ്മ്യൂണിറ്റീസ് കണക്കുകള്‍ പറയുന്നു. പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 5 ശതമാനം മാത്രം ഡെപ്പോസിറ്റ് നല്‍കി ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഈ ഉദ്യമത്തിന് ഇറങ്ങാന്‍ സാധിക്കും. സര്‍ക്കാര്‍ ഇതിന് പുറമെ 20 ശതമാനം ഇക്വിറ്റി ലോണ്‍ നല്‍കും. ലണ്ടനില്‍ 40 ശതമാനം വരെയാണ് ഇത് നല്‍കുക. ലോണ്‍ പലിശ രഹിതവും, അഞ്ച് വര്‍ഷത്തെ കാലാവധിയുള്ളതുമാണ്.


Other News in this category



4malayalees Recommends