ഇടിമിന്നലില്‍ കുരുങ്ങി രാജ്ഞിയുടെ സ്വകാര്യ വിമാനം; ജൂബിലി ആഘോഷങ്ങള്‍ക്കായി വീട്ടിലേക്ക് പറന്ന വിമാനത്തിന്റെ ലണ്ടന്‍ ലാന്‍ഡിംഗ് ഉപേക്ഷിച്ചു; തലസ്ഥാനത്തിന് മുകളില്‍ 15 മിനിറ്റ് കറങ്ങി; 96-കാരിക്ക് നാടകീയ പരീക്ഷണങ്ങള്‍

ഇടിമിന്നലില്‍ കുരുങ്ങി രാജ്ഞിയുടെ സ്വകാര്യ വിമാനം; ജൂബിലി ആഘോഷങ്ങള്‍ക്കായി വീട്ടിലേക്ക് പറന്ന വിമാനത്തിന്റെ ലണ്ടന്‍ ലാന്‍ഡിംഗ് ഉപേക്ഷിച്ചു; തലസ്ഥാനത്തിന് മുകളില്‍ 15 മിനിറ്റ് കറങ്ങി; 96-കാരിക്ക് നാടകീയ പരീക്ഷണങ്ങള്‍

ജൂബിലി ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ബ്രിട്ടീഷ് രാജ്ഞിക്ക് കാലാവസ്ഥയുടെ പരീക്ഷണം. ഇടിമിന്നലോട് കൂടിയ മഴ മൂലം രാജ്ഞി സഞ്ചരിച്ച സ്വകാര്യ വിമാനത്തിന് ലാന്‍ഡിംഗ് ഉപേക്ഷിച്ച് 15 മിനിറ്റോളം തലസ്ഥാന നഗരത്തിന് മുകളില്‍ കറങ്ങേണ്ട അവസ്ഥയാണ് നേരിട്ടത്.


13 സീറ്റുള്ള സ്വകാര്യ ജെറ്റ് നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ആര്‍എഎഫ് നോര്‍ത്തോള്‍ടില്‍ ഇറങ്ങാനാണ് ശ്രമം നടത്തിയത്. എന്നാല്‍ കാലാവസ്ഥ മോശമായതോടെ പൈലറ്റിന് ശ്രമം ഉപേക്ഷിച്ച് ആകാശത്ത് വട്ടമിട്ട് പറക്കേണ്ടതായി വന്നു. മഴ പെയ്യുന്നതിനിടെയാണ് അബെര്‍ദീനില്‍ നിന്നും ഉച്ചയ്ക്ക് 1 മണിയോടെ വിമാനം പറന്നുയര്‍ന്നത്.

എന്നാല്‍ ലണ്ടനില്‍ എത്തുമ്പോഴേക്കും കൊടുങ്കാറ്റും, മഴയും, മിന്നലും രൂക്ഷമായി. കാലാവസ്ഥ ശാന്തമായ ശേഷം പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തുകയും, വിജയകരമായി ലാന്‍ഡിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇടിമിന്നല്‍ മൂലം ലാന്‍ഡിംഗ് ഉപേക്ഷിക്കേണ്ടി വന്നതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. എന്നാല്‍ രാജ്ഞിക്ക് യാതൊരു സുരക്ഷാ ആശങ്കയും ഉണ്ടായിരുന്നില്ലെന്ന് കൊട്ടാരം കൂട്ടിച്ചേര്‍ത്തു.

Buckingham Palace confirmed that Her Majesty's flight had an aborted landing due to lightning, but said that there were no safety concerns for the monarch. Pictured, the jet today

ഇത്തരം സാഹചര്യങ്ങളില്‍ അപകടം ഒഴിവാക്കി ലാന്‍ഡിംഗ് റദ്ദാക്കുകയാണ് ചെയ്യുന്നത്, ഒരു ശ്രോതസ്സ് സണ്‍ പത്രത്തോട് പറഞ്ഞു. ബാല്‍മൊറാലില്‍ അഞ്ച് രാത്രി തങ്ങിയ ശേഷമാണ് രാജ്ഞി വീട്ടിലേക്ക് മടങ്ങിയത്. ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ ശ്രമിക്കവെയാണ് കാലാവസ്ഥ വിഘാതം സൃഷ്ടിച്ചത്.

സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം രാജ്ഞി വിന്‍ഡ്‌സറിലേക്ക് എത്തി. തന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് രാജ്ഞി.
Other News in this category



4malayalees Recommends