ബ്രിട്ടീഷ് നിരത്തുകളില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ പ്രാബല്യത്തില്‍; മാറ്റങ്ങള്‍ അറിഞ്ഞ് വാഹനം ഓടിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ; നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ഇനി കൗണ്‍സിലുകളും?

ബ്രിട്ടീഷ് നിരത്തുകളില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ പ്രാബല്യത്തില്‍; മാറ്റങ്ങള്‍ അറിഞ്ഞ് വാഹനം ഓടിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ; നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ഇനി കൗണ്‍സിലുകളും?
ഈ വര്‍ഷം ആദ്യം ഹൈവേ കോഡില്‍ വന്ന മാറ്റങ്ങള്‍ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടീഷ് നിരത്തുകളില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാറ്റങ്ങള്‍ ഡ്രൈവര്‍മാരെ കൂടുതല്‍ പിഴിയാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

കൗണ്‍സിലിന്റെ അധികാരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ക്ലീന്‍ എയര്‍ സോണുകള്‍ എന്നിവയിലെല്ലാം നിയമമാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇനി മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കൗണ്‍സിലുകള്‍ വടിയെടുത്ത് ഇറങ്ങുമെന്നതാണ് സുപ്രധാന മാറ്റം. ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതിനായി അപേക്ഷ നല്‍കിയ കൗണ്‍സിലുകളാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുക.

ഇതോടെ ഡ്രൈവര്‍മാരില്‍ നിന്നും ദിവസേന വന്‍തോതില്‍ പിഴ ഈടാക്കാന്‍ തുടങ്ങുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ഇതുവരെ പോലീസ് നടപടി സ്വീകരിച്ചിരുന്ന അനധികൃത യുടേണ്‍, ബസ് ലെയിനില്‍ വാഹനം ഓടിക്കല്‍, വണ്‍വേ തെറ്റിച്ച് സഞ്ചരിക്കല്‍, യെല്ലോ ബോക്‌സ് ജംഗ്ഷനില്‍ നിര്‍ത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് കൗണ്‍സിലുകള്‍ നടപടിയെടുക്കാന്‍ തുടങ്ങും. ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം ലഭിച്ച കൗണ്‍സിലുകള്‍ക്കാണ് ഈ നടപടി കൈക്കൊള്ളാന്‍ കഴിയുക.

ഇലക്ട്രിക് വാഹനങ്ങള്‍ വീടുകളില്‍ ചാര്‍ജ്ജ് ചെയ്യുന്നതിലാണ് മറ്റൊരു മാറ്റം. ജൂണ്‍ 15 മുതല്‍ എല്ലാ പുതിയ വീടുകളിലും, കെട്ടിടങ്ങളിലും ഇലക്ട്രിക് വെഹിക്കിള്‍ വാള്‍ ബോക്‌സ് ചാര്‍ജ്ജര്‍ ഉള്‍പ്പെടുത്തിയിരിക്കണം. 30 ജൂണ്‍ മുതല്‍ ചാര്‍ജ്ജര്‍ ഇന്‍സ്റ്റാള്‍ ചെയ്ത വീടുകളിലും, ബിസിനസ്സുകളിലും സ്മാര്‍ട്ട് ചാര്‍ജ്ജിംഗ് സംവിധാനം ഉണ്ടായിരിക്കുകയും വേണം.

ബര്‍മിംഗ്ഹാം, ബാത്ത്, പോര്‍ട്‌സ്മൗത്ത് എന്നിവിടങ്ങളിലെ ക്ലിയര്‍ എയര്‍ സോണുകള്‍ക്ക് തുല്യനായി ബ്രാഡ്‌ഫോര്‍ഡും, ബ്രിസ്‌റ്റോളും പഴ കാര്‍ ഓടിക്കുന്നവര്‍ക്ക് ചില ഭാഗങ്ങളില്‍ ചാര്‍ജ്ജ് ഈടാക്കി തുടങ്ങും.

Other News in this category



4malayalees Recommends