UK News

സ്വവര്‍ഗ്ഗപ്രേമികളായ സ്ത്രീകള്‍ക്ക് മക്കളുണ്ടാകാന്‍ ബീജം ദാനം ചെയ്യും; കുട്ടി പിറന്നാല്‍ രക്ഷിതാവിന്റെ സ്ഥാനം ചോദിച്ച് നിയമപോരാട്ടം; ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത ജനിതക രോഗമുണ്ടെന്ന് മറച്ചുവെച്ച ബീജദാതാവിന്റെ മുഖം പുറത്ത്
 സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി സ്വവര്‍ഗ്ഗപ്രേമികളായ സ്ത്രീകള്‍ക്ക് മക്കളുണ്ടാകാന്‍ സഹായിക്കുന്ന ബീജദാതാവിന്റെ തനിനിറം വെളിപ്പെടുത്തി കോടതി. ചുരുങ്ങിയത് 15 കുട്ടികളെയാണ് തനിക്ക് ജനിതകരോഗമുണ്ടെന്ന് മറച്ചുവെച്ച് ഇയാള്‍ ബീജം ദാനം ചെയ്തത്.  37-കാരനായ ജെയിംസ് മാക്ഡൗഗാളാണ് സ്വകാര്യമായി ബീജദാനം നടത്തിവന്നത്. ഫ്രജൈല്‍ എക്‌സ് സിന്‍ഡ്രോം ഉണ്ടെന്ന വസ്തുത മറച്ചുവെച്ചാണ് ജെയിംസ് ഇത് ചെയ്തിരുന്നത്. ഈ ജനിതക രോഗം കുട്ടികള്‍ക്ക് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുള്ളതാണ്. കുറഞ്ഞ ഐക്യൂവും, വികാസം വൈകാനും, ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കാത്തതുമാണ്. താന്‍ ജന്മം നല്‍കിയ നാല് കുട്ടികളുടെ രക്ഷാകര്‍തൃത്വം ലഭിക്കാനായി ജെയിംസ് നടത്തിയ ഫാമിലി കോടതി പോരാട്ടത്തിനൊടുവിലാണ് ഈ സത്യങ്ങള്‍ പുറത്തുവന്നത്. കുട്ടികളുമായി ബന്ധം ആവശ്യമില്ലെന്ന് കരാറില്‍ ഒപ്പുവെച്ച

More »

ബ്രിട്ടീഷ് വിമാനത്താവളങ്ങളിലെ യാത്രാദുരിതം മാസങ്ങള്‍ നീളും; മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു; വെറും നിലത്ത് കിടന്ന് യാത്രക്കാര്‍, കാത്തുനിന്ന് മടുത്ത് കുട്ടികള്‍ കരച്ചിലില്‍!
 ബ്രിട്ടീഷ് വിമാനത്താവളങ്ങളിലെ യാത്രാദുരിതം മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്. അസ്വീകാര്യമായ രീതിയില്‍ യാത്രകള്‍ റദ്ദാക്കുന്നത് തുടരുന്നതിനിടെയാണ് ബുദ്ധിമുട്ട് അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന മുന്നറിയിപ്പ് വരുന്നത്. കാത്തിരുന്ന് മടുത്ത് കുട്ടികള്‍ കരഞ്ഞ് ബഹളം കൂട്ടുകയും, യാത്രക്കാര്‍ വെറും നിലത്ത് കുത്തിയിരിക്കുകയും ചെയ്യുന്ന കാഴ്ചകളാണ്

More »

ബാര്‍ക്ലെയിസ് ബാങ്കിന്റെ 27 ബ്രാഞ്ചുകള്‍ കൂടി പൂട്ടുന്നു! ഈ വര്‍ഷം അടച്ചുപൂട്ടിയ ബാങ്കുകളുടെ എണ്ണം 103 ആയി; ആളുകള്‍ ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് തിരിഞ്ഞതിന്റെ പ്രത്യാഘാതം; നിങ്ങളുടെ പ്രദേശത്തെ ബ്രാഞ്ചിന് പൂട്ടുവീഴുന്നുണ്ടോ?
 തങ്ങളുടെ 27 ബ്രാഞ്ചുകള്‍ കൂടി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ബാര്‍ക്ലെയിസ്. ഇതോടെ ഈ വര്‍ഷം അടയ്ക്കുന്ന ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം 103 ആയി. ഈ വര്‍ഷം 63 ബ്രാഞ്ചുകള്‍ അടയ്ക്കുമെന്ന് നേരത്തെ ബാര്‍ക്ലെയിസ് സ്ഥിരീകരിച്ചിരുന്നു. ഉപഭോക്താക്കളുടെ മാറുന്ന രീതികളും, ഇന്റര്‍നെറ്റ് ബാങ്കിംഗിനെ അധികമായി ആശ്രയിക്കുന്നതുമാണ് ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാന്‍ പ്രേരകമാകുന്നത്.  നേരത്തെ

More »

ജിപി അപ്പോയിന്റ്‌മെന്റ് 'മിസ്സാക്കല്ലേ', ഫൈന്‍ ഈടാക്കും; ജിപി വിസിറ്റില്‍ വീഴ്ച വരുത്തുന്ന രോഗികള്‍ക്ക് പിഴ ഏര്‍പ്പെടുത്തുമോ? അനാവശ്യമായി പാഴാകുന്ന ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യം പരിഗണനയില്‍
 ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ആവശ്യക്കാരായ രോഗികള്‍ ഏറെ പാടുപെടുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ അപ്പോയിന്റ്‌മെന്റ് ലഭിച്ച ശേഷവും ഡോക്ടറെ കാണാന്‍ ഹാജരാകാന്‍ എത്താതെ പോകുന്നവര്‍ നിരവധിയാണ്. ഈ വര്‍ഷം ഇതിനകം 'ഹാജരായില്ല' എന്ന് രേഖപ്പെടുത്തിയത് നാലര മില്ല്യണ്‍ കണ്‍സള്‍ട്ടേഷന്‍ സ്ലോട്ടുകളാണ്.  ഇത് എന്‍എച്ച്എസിന് വരുത്തിവെയ്ക്കുന്നത് നിസ്സാര നഷ്ടമല്ല. ഏകദേശം 175

More »

ജൂബിലി ബാങ്ക് ഹോളിഡേ ഇടിയിലും, മഴയിലും മുങ്ങും; ശനി, ഞായര്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശരാശരി താപനില പതിവിലും താഴേക്ക്; മെറ്റ് ഓഫീസ് മുന്നറിയിപ്പ്
 എലിസബത്ത് രാജ്ഞി രാജകസേരയില്‍ എത്തിയതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നാല് ദിവസത്തെ ബാങ്ക് ഹോളിഡേ ആഘോഷങ്ങളാണ് യുകെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച തുടങ്ങുന്ന വീക്കെന്‍ഡിനെ കാലാവസ്ഥ കനിഞ്ഞ് അനുഗ്രഹിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.  മെച്ചപ്പെട്ട കാലാവസ്ഥയുള്ള ബാങ്ക് ഹോളിഡേയ്ക്കായി രാജ്യത്ത് ജനങ്ങള്‍ പ്രതീക്ഷയോടെ

More »

ഹാരിയുടെ മകള്‍ ലില്ലി ബെറ്റിന്റെ ജന്മദിന ആഘോഷം രാജ്ഞിയ്‌ക്കൊപ്പം ; പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ ലില്ലിബെറ്റിന്റെ ജന്മദിന ആഘോഷം കൂടി നടക്കും ;ഇരുവരുടേയും ആദ്യ കാഴ്ച പിറന്നാള്‍ ദിനം
ഹാരിയുടേയും മേഗന്റെയും കുഞ്ഞ് ലില്ലി ബെറ്റ് മുതുമുത്തശ്ശി എലിസബത്ത് രാജ്ഞിയെ കാണാന്‍ ഒരുങ്ങുകയാണ്. അതും പിറന്നാള്‍ ദിനം. ലില്ലി ബെറ്റിന്റെ പിറന്നാള്‍ ആഘോഷ ദിനമാണ് മുതുമുത്തശ്ശിയെ കാണുന്നത്. ജൂബിലി ആഘോഷത്തിന് മാറ്റുകൂട്ടും ജന്മദിനാഘഷവും. 2021 ജൂണ്‍ 4നാണ് ലില്ലിബെറ്റ് ജനിച്ചത്. ഈ ദിവസമാണ് രാജ്ഞിയുടെ പ്രിയ വിനോദമായ ഡെര്‍ഹി ഹോഴ്‌സ് റേസ് എപ്‌സോമില്‍ വച്ചും നടക്കുക. ഹോഴ്‌സ്

More »

ജൂബിലി ബാങ്ക് ഹോളിഡേ 'തലവേദനയാകും'; 200 വിമാനങ്ങളും, ഫെറികളും റദ്ദാക്കി; 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുന്നതോടെ നാല് മണിക്കൂര്‍ ട്രാഫിക് ജാം കാത്തിരിക്കുന്നു; വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു, എയര്‍പോര്‍ട്ടില്‍ ദുരിതം
 ജൂബിലി ബാങ്ക് ഹോളിഡേ പ്രമാണിച്ച് നാട്ടിലേക്ക് ഉള്‍പ്പെടെ യാത്രകള്‍ക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് സുദീര്‍ഘമായ തടസ്സങ്ങള്‍. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഹോളിഡേയാണ് കുളമായത്. ഇതില്‍ കൂടുതല്‍ യാത്രാ ദുരിതമാണ് വരും ദിനങ്ങളില്‍ നേരിടുകയെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.  മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍

More »

അയര്‍ലണ്ടിലും മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു; രാജ്യത്ത് കണ്ടെത്തിയ 106 കേസില്‍ 101 എണ്ണവും ഇംഗ്ലണ്ടില്‍; ആശങ്കയിലാകുന്ന ജനങ്ങള്‍ക്ക് ആശ്രയം എന്‍എച്ച്എസ് 111 ഹെല്‍പ്പ്‌ലൈന്‍ തന്നെ
 അയര്‍ലണ്ടില്‍ ആദ്യത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചതായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു. ഈസ്റ്റ് അയര്‍ലണ്ടിലാണ് രോഗിയെ കണ്ടെത്തിയത്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  മറ്റൊരു വ്യക്തിക്ക് കൂടി രോഗം ബാധിച്ചെന്ന സംശയത്തില്‍ അന്വേഷണം നടക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

More »

നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ ബ്രിട്ടന്‍ 'മാന്യമായ ശമ്പളം' നല്‍കണം; നഴ്‌സുമാരുടെ വേതനം മെച്ചപ്പെടുത്താതെ മറ്റ് പോംവഴികളില്ലെന്ന് എംപിമാരോട് തുറന്നടിച്ച് ആര്‍സിഎന്‍ പ്രസിഡന്റ്; 2022-23 വര്‍ഷത്തെ ശമ്പള വര്‍ദ്ധന പ്രഖ്യാപനത്തിന് കാലതാമസം
 നഴ്‌സിംഗ് പ്രൊഫഷനില്‍ നിന്നും ജോലി ഉപേക്ഷിച്ച് പോകാതെ നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ ഇവര്‍ക്ക് മാന്യമായ ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രസിഡന്റ്. ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെലക്ട് കമ്മിറ്റി മുന്‍പാകെ തെളിവ് സമര്‍പ്പിക്കവെയാണ് നിരവധി നഴ്‌സുമാര്‍ വാടക കൊടുക്കാന്‍ ബുദ്ധിമുട്ടുകയും, ഫുഡ്ബാങ്കുകളെ ആശ്രയിക്കുകയും

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍