ജിപി അപ്പോയിന്റ്‌മെന്റ് 'മിസ്സാക്കല്ലേ', ഫൈന്‍ ഈടാക്കും; ജിപി വിസിറ്റില്‍ വീഴ്ച വരുത്തുന്ന രോഗികള്‍ക്ക് പിഴ ഏര്‍പ്പെടുത്തുമോ? അനാവശ്യമായി പാഴാകുന്ന ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യം പരിഗണനയില്‍

ജിപി അപ്പോയിന്റ്‌മെന്റ് 'മിസ്സാക്കല്ലേ', ഫൈന്‍ ഈടാക്കും; ജിപി വിസിറ്റില്‍ വീഴ്ച വരുത്തുന്ന രോഗികള്‍ക്ക് പിഴ ഏര്‍പ്പെടുത്തുമോ? അനാവശ്യമായി പാഴാകുന്ന ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യം പരിഗണനയില്‍

ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ആവശ്യക്കാരായ രോഗികള്‍ ഏറെ പാടുപെടുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ അപ്പോയിന്റ്‌മെന്റ് ലഭിച്ച ശേഷവും ഡോക്ടറെ കാണാന്‍ ഹാജരാകാന്‍ എത്താതെ പോകുന്നവര്‍ നിരവധിയാണ്. ഈ വര്‍ഷം ഇതിനകം 'ഹാജരായില്ല' എന്ന് രേഖപ്പെടുത്തിയത് നാലര മില്ല്യണ്‍ കണ്‍സള്‍ട്ടേഷന്‍ സ്ലോട്ടുകളാണ്.


ഇത് എന്‍എച്ച്എസിന് വരുത്തിവെയ്ക്കുന്നത് നിസ്സാര നഷ്ടമല്ല. ഏകദേശം 175 മില്ല്യണ്‍ പൗണ്ടാണ് ബ്രിട്ടന്റെ ആരോഗ്യ രംഗത്തിന് ഹാജരാകാത്ത രോഗികള്‍ വരുത്തിവെയ്ക്കുന്നത്, അതായത് പ്രതിദിനം 1.4 മില്ല്യണ്‍ പൗണ്ടിലേറെയാണ് നഷ്ടം.

ദിവസേന 37,379 അപ്പോയിന്റ്‌മെന്റുകളാണ് രോഗികള്‍ നഷ്ടമാക്കുന്നതെന്ന് ഞെട്ടിക്കുന്ന എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. രോഗം ബാധിച്ചിട്ടും അപ്പോയിന്റ്‌മെന്റ് ലഭിക്കാത്തതിന്റെ രോഷം രോഗികള്‍ പ്രകടമാക്കുമ്പോഴാണ് ഈ അവസ്ഥ. അടിയന്തരമല്ലാത്ത ജിപി സന്ദര്‍ശനങ്ങള്‍ ആഴ്ചകളാണ് കാത്തിരിക്കേണ്ടി വരുന്നത്.


ഫാമിലി ഡോക്ടര്‍മാര്‍ കനത്ത സമ്മര്‍ദം നേരിടുമ്പോള്‍ ഈ അവസ്ഥ രോഷം ഉണര്‍ത്തുന്നുവെന്ന് ജിപിയും, ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. സാറാ ജാര്‍വിസ് പറഞ്ഞു. 'ജിപി അപ്പോയിന്റ്‌മെന്റുകള്‍ ആവശ്യത്തിന് ലഭിക്കാത്തപ്പോള്‍ ഇത് പ്രധാനമാണ്. അപ്പോയിന്റ്‌മെന്റ് എടുത്ത് എത്തിച്ചേരാതെ പോയാല്‍ ഇത് മറ്റാര്‍ക്കെങ്കിലും ഗുണപ്പെടേണ്ടതാണെന്ന് ഓര്‍ക്കണം', അവര്‍ ചൂണ്ടിക്കാണിച്ചു.


ഡോക്ടറുടെ സമയം പാഴാക്കുന്ന രോഗികളില്‍ നിന്നും 5 പൗണ്ടോ, 10 പൗണ്ടോ പിഴ ഈടാക്കുന്നത് ശരിയായ കാര്യമാണെന്ന് ഡോ. ജാര്‍വിസ് വ്യക്തമാക്കി. 10 മിനിറ്റ് വരുന്ന അപ്പോയിന്റ്‌മെന്റിന് എത്താതെ പോകുന്നത് വലിയ കാര്യമായി തോന്നില്ല. പക്ഷെ മറ്റ് രോഗികള്‍ ഇതിന്റെ പേരില്‍ കാത്തിരിക്കേണ്ടി വരുന്നത് പോലുള്ള പ്രത്യാഘാതങ്ങള്‍ ഇതിനുണ്ട്, റോയല്‍ കോളേജ് ഓഫ് ജിപി ചെയര്‍ പ്രൊഫസര്‍ മാര്‍ട്ടിന്‍ മാര്‍ഷല്‍ വ്യക്തമാക്കി.


എത്തിച്ചേരാന്‍ കഴിയില്ലെന്ന് പല രോഗികളും സര്‍ജറികളെ അറിയിക്കാന്‍ ശ്രമിക്കാറില്ല. ഇതിന്റെ പേരില്‍ 39 പൗണ്ടോളം നഷ്ടം വരും. നഷ്ടപ്പെടുന്ന ആകെ തുക 2000 ഫുള്‍ടൈം ജിപിമാര്‍ക്കോ, 8000 കമ്മ്യൂണിറ്റി നഴ്‌സുമാര്‍ക്കോ ശമ്പളം കൊടുക്കാന്‍ കഴിയുന്നതിന് തുല്യമാണ്.



Other News in this category



4malayalees Recommends