ജൂബിലി ബാങ്ക് ഹോളിഡേ 'തലവേദനയാകും'; 200 വിമാനങ്ങളും, ഫെറികളും റദ്ദാക്കി; 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുന്നതോടെ നാല് മണിക്കൂര്‍ ട്രാഫിക് ജാം കാത്തിരിക്കുന്നു; വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു, എയര്‍പോര്‍ട്ടില്‍ ദുരിതം

ജൂബിലി ബാങ്ക് ഹോളിഡേ 'തലവേദനയാകും'; 200 വിമാനങ്ങളും, ഫെറികളും റദ്ദാക്കി; 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുന്നതോടെ നാല് മണിക്കൂര്‍ ട്രാഫിക് ജാം കാത്തിരിക്കുന്നു; വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു, എയര്‍പോര്‍ട്ടില്‍ ദുരിതം

ജൂബിലി ബാങ്ക് ഹോളിഡേ പ്രമാണിച്ച് നാട്ടിലേക്ക് ഉള്‍പ്പെടെ യാത്രകള്‍ക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് സുദീര്‍ഘമായ തടസ്സങ്ങള്‍. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഹോളിഡേയാണ് കുളമായത്. ഇതില്‍ കൂടുതല്‍ യാത്രാ ദുരിതമാണ് വരും ദിനങ്ങളില്‍ നേരിടുകയെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.


മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എട്ട് മണിക്കൂറോളം കാത്തുനിന്ന യാത്രക്കാരോടാണ് യാത്ര റദ്ദാക്കിയെന്ന് അറിയിച്ചത്. ശനിയാഴ്ച മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങള്‍. മണിക്കൂറുകള്‍ കാത്തുനിന്ന യാത്രക്കാരോടാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ടിയുഐ അറിയിച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ ജനരോഷം ശമിപ്പിക്കാന്‍ പോലീസിനെ രംഗത്തിറക്കേണ്ടി വന്നു.

ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. മെയ് 28 മുതല്‍ ജൂണ്‍ 6 വരെ ഗാറ്റ്‌വിക്കിലേക്കും, അവിടെ നിന്നും പറക്കേണ്ടതുമായ 200-ലേറെ വിമാനങ്ങളാണ് ഈസിജെറ്റ് റദ്ദാക്കിയത്. വീക്കെന്‍ഡില്‍ വിമാനങ്ങളുടെ റദ്ദാക്കല്‍ തുടര്‍ന്നതോടെ ജൂബിലി ബാങ്ക് ഹോളിഡേയില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചവരും ദുരിതത്തിലായി.

20 മില്ല്യണ്‍ യാത്രക്കാരാണ് പ്ലാറ്റിനം ജൂബിലി ബാങ്ക് ഹോളിഡേയില്‍ റോഡില്‍ ഇറങ്ങുക. ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ഇത്രയേറെ യാത്രക്കാര്‍ എത്തുമെന്നാണ് ആര്‍എസി കണക്കാക്കുന്നത്. കുടുംബങ്ങള്‍ നിരത്തുകളില്‍ ഇടംപിടിക്കുന്നതോടെ നാല് മണിക്കൂര്‍ ട്രാഫിക് ജാമുകള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് മുന്നറിയിപ്പ്.
Other News in this category



4malayalees Recommends