സ്വവര്‍ഗ്ഗപ്രേമികളായ സ്ത്രീകള്‍ക്ക് മക്കളുണ്ടാകാന്‍ ബീജം ദാനം ചെയ്യും; കുട്ടി പിറന്നാല്‍ രക്ഷിതാവിന്റെ സ്ഥാനം ചോദിച്ച് നിയമപോരാട്ടം; ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത ജനിതക രോഗമുണ്ടെന്ന് മറച്ചുവെച്ച ബീജദാതാവിന്റെ മുഖം പുറത്ത്

സ്വവര്‍ഗ്ഗപ്രേമികളായ സ്ത്രീകള്‍ക്ക് മക്കളുണ്ടാകാന്‍ ബീജം ദാനം ചെയ്യും; കുട്ടി പിറന്നാല്‍ രക്ഷിതാവിന്റെ സ്ഥാനം ചോദിച്ച് നിയമപോരാട്ടം; ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത ജനിതക രോഗമുണ്ടെന്ന് മറച്ചുവെച്ച ബീജദാതാവിന്റെ മുഖം പുറത്ത്

സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി സ്വവര്‍ഗ്ഗപ്രേമികളായ സ്ത്രീകള്‍ക്ക് മക്കളുണ്ടാകാന്‍ സഹായിക്കുന്ന ബീജദാതാവിന്റെ തനിനിറം വെളിപ്പെടുത്തി കോടതി. ചുരുങ്ങിയത് 15 കുട്ടികളെയാണ് തനിക്ക് ജനിതകരോഗമുണ്ടെന്ന് മറച്ചുവെച്ച് ഇയാള്‍ ബീജം ദാനം ചെയ്തത്.


37-കാരനായ ജെയിംസ് മാക്ഡൗഗാളാണ് സ്വകാര്യമായി ബീജദാനം നടത്തിവന്നത്. ഫ്രജൈല്‍ എക്‌സ് സിന്‍ഡ്രോം ഉണ്ടെന്ന വസ്തുത മറച്ചുവെച്ചാണ് ജെയിംസ് ഇത് ചെയ്തിരുന്നത്. ഈ ജനിതക രോഗം കുട്ടികള്‍ക്ക് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുള്ളതാണ്. കുറഞ്ഞ ഐക്യൂവും, വികാസം വൈകാനും, ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കാത്തതുമാണ്.

താന്‍ ജന്മം നല്‍കിയ നാല് കുട്ടികളുടെ രക്ഷാകര്‍തൃത്വം ലഭിക്കാനായി ജെയിംസ് നടത്തിയ ഫാമിലി കോടതി പോരാട്ടത്തിനൊടുവിലാണ് ഈ സത്യങ്ങള്‍ പുറത്തുവന്നത്. കുട്ടികളുമായി ബന്ധം ആവശ്യമില്ലെന്ന് കരാറില്‍ ഒപ്പുവെച്ച ശേഷമാണ് പാരന്റല്‍ റെസ്‌പോണ്‍സിബിലിറ്റി ഓര്‍ഡറിനായി ഇയാള്‍ കോടതിയെ സമീപിച്ചത്.

നാല് കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മൂന്ന് അമ്മമാര്‍ ഈ ആവശ്യത്തെ എതിര്‍ത്തു. ഡെര്‍ബിയിലെ ജഡ്ജ് ജസ്റ്റിസ് ലീവെന്‍ കുട്ടികളുടെ അടുത്ത് പോകാന്‍ ഇയാളെ അനുവദിക്കരുതെന്നാണ് വിധിച്ചിരിക്കുന്നത്.

ഇതിന് പുറമെ ജെയിംസ് മാക്ഡൗഗലിന്റെ പേരും, ചിത്രവും പുറത്തുവിട്ട് ഭാവിയില്‍ മറ്റ് സ്ത്രീകള്‍ ഇയാളെ ബീജദാതാവായി ഉപയോഗിക്കുന്നതിന് തടയിടാനും കോടതി അസാധാരണ നീക്കം നടത്തി. തനിക്ക് ജനിതക പ്രശ്‌നങ്ങളുള്ളതിനാല്‍ ക്ലിനിക്ക് വഴി ബീജദാതാവാകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ സ്വയം സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്തതെന്നും കോടതി കണ്ടെത്തി.
Other News in this category



4malayalees Recommends