ജൂബിലി ബാങ്ക് ഹോളിഡേ ഇടിയിലും, മഴയിലും മുങ്ങും; ശനി, ഞായര്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശരാശരി താപനില പതിവിലും താഴേക്ക്; മെറ്റ് ഓഫീസ് മുന്നറിയിപ്പ്

ജൂബിലി ബാങ്ക് ഹോളിഡേ ഇടിയിലും, മഴയിലും മുങ്ങും; ശനി, ഞായര്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശരാശരി താപനില പതിവിലും താഴേക്ക്; മെറ്റ് ഓഫീസ് മുന്നറിയിപ്പ്

എലിസബത്ത് രാജ്ഞി രാജകസേരയില്‍ എത്തിയതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നാല് ദിവസത്തെ ബാങ്ക് ഹോളിഡേ ആഘോഷങ്ങളാണ് യുകെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച തുടങ്ങുന്ന വീക്കെന്‍ഡിനെ കാലാവസ്ഥ കനിഞ്ഞ് അനുഗ്രഹിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.


മെച്ചപ്പെട്ട കാലാവസ്ഥയുള്ള ബാങ്ക് ഹോളിഡേയ്ക്കായി രാജ്യത്ത് ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് കാലാവസ്ഥാ വകുപ്പ് മറിച്ചൊരു സൂചന പുറപ്പെടുവിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി കനത്ത മഴ പെയ്തിറങ്ങുകയും, പാര്‍ട്ടികള്‍ അലങ്കോലപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വര്‍ഷത്തിലെ ഈ സമയത്തെ ശരാശരി താപനിലയേക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 2ന് ആഘോഷങ്ങള്‍ തുടങ്ങുമ്പോള്‍ അവസ്ഥ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വെയിലിനൊപ്പം, ഇടയ്ക്ക് മഴയും പെയ്യുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ദിവസം മുന്നോട്ട് പോകുമ്പോള്‍ ഓരോ മേഖലയിലും ഇടിയും, മിന്നലും വ്യാപിക്കും.


ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തണുപ്പ് കൂടുകയും, ഇടയ്ക്ക് മഴയും പെയ്യുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. എലിസബത്ത് രാജ്ഞിയുടെ 70-ാം വാര്‍ഷികത്തില്‍ നാല് ദിവസത്തെ വീക്കെന്‍ഡില്‍ ആദ്യ ദിനമാണ് വ്യാഴാഴ്ച. ഈ ദിവസം കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സ്‌കോട്ട്‌ലണ്ടില്‍ താപനില 20 സെല്‍ഷ്യസില്‍ എത്തുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.

Other News in this category



4malayalees Recommends