ബാര്‍ക്ലെയിസ് ബാങ്കിന്റെ 27 ബ്രാഞ്ചുകള്‍ കൂടി പൂട്ടുന്നു! ഈ വര്‍ഷം അടച്ചുപൂട്ടിയ ബാങ്കുകളുടെ എണ്ണം 103 ആയി; ആളുകള്‍ ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് തിരിഞ്ഞതിന്റെ പ്രത്യാഘാതം; നിങ്ങളുടെ പ്രദേശത്തെ ബ്രാഞ്ചിന് പൂട്ടുവീഴുന്നുണ്ടോ?

ബാര്‍ക്ലെയിസ് ബാങ്കിന്റെ 27 ബ്രാഞ്ചുകള്‍ കൂടി പൂട്ടുന്നു! ഈ വര്‍ഷം അടച്ചുപൂട്ടിയ ബാങ്കുകളുടെ എണ്ണം 103 ആയി; ആളുകള്‍ ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് തിരിഞ്ഞതിന്റെ പ്രത്യാഘാതം; നിങ്ങളുടെ പ്രദേശത്തെ ബ്രാഞ്ചിന് പൂട്ടുവീഴുന്നുണ്ടോ?

തങ്ങളുടെ 27 ബ്രാഞ്ചുകള്‍ കൂടി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ബാര്‍ക്ലെയിസ്. ഇതോടെ ഈ വര്‍ഷം അടയ്ക്കുന്ന ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം 103 ആയി. ഈ വര്‍ഷം 63 ബ്രാഞ്ചുകള്‍ അടയ്ക്കുമെന്ന് നേരത്തെ ബാര്‍ക്ലെയിസ് സ്ഥിരീകരിച്ചിരുന്നു. ഉപഭോക്താക്കളുടെ മാറുന്ന രീതികളും, ഇന്റര്‍നെറ്റ് ബാങ്കിംഗിനെ അധികമായി ആശ്രയിക്കുന്നതുമാണ് ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാന്‍ പ്രേരകമാകുന്നത്.


നേരത്തെ താഴുവീഴുമെന്ന് പ്രഖ്യാപിച്ച ബ്രാഞ്ചുകളുടെ വിവരം പങ്കുവെച്ചിരുന്നെങ്കിലും, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി പൂട്ടുന്ന 40 ബ്രാഞ്ചുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ബ്രിട്ടനിലെ ഹൈസ്ട്രീറ്റ് ബാങ്കുകള്‍ ദശകങ്ങളായി ക്ഷീണത്തിലാണ്. ഉപയോഗം കുറഞ്ഞതോടെ പല വലിയ സ്ഥാപനങ്ങളും ബ്രാഞ്ചുകള്‍ വെട്ടിച്ചുരുക്കുകയാണ്.


കസ്റ്റമേഴ്‌സ് അധികമായി ഓണ്‍ലൈന്‍ ബാങ്കിംഗിനെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് ബ്രാഞ്ചുകള്‍ക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ ഈ അടച്ചുപൂട്ടലുകള്‍ ഗ്രാമീണ മേഖലയില്‍ കഴിയുന്നവര്‍ക്കും, പ്രായമായവര്‍ക്കും, ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും പ്രശ്‌നമായി മാറുമെന്നാണ് ആശങ്ക. 2012 മുതല്‍ 2021 വരെ കാലയളവില്‍ ബ്രിട്ടന് 5000 ഹൈസ്ട്രീറ്റ് ബാങ്ക് ബ്രാഞ്ചുകളാണ് നഷ്ടമായത്.

തങ്ങളുടെ 10 ശതമാനം ട്രാന്‍സാക്ഷനുകള്‍ മാത്രമാണ് വ്യക്തിപരമായി നടത്തപ്പെടുന്നതെന്ന് ബാര്‍ക്ലെയിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകള്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറിയെന്ന ബാങ്കിന്റെ നിലപാട് ശരിയാണെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പ് വിച്ച്? വ്യക്തമാക്കി. എന്നിരുന്നാലും ദിവസേനയുള്ള കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്ന ചെറിയൊരു വിഭാഗത്തിന് ഇതിന്റെ തിരിച്ചടി നേരിടേണ്ടി വരുമെന്ന് വിച്ച്? മുന്നറിയിപ്പ് നല്‍കി.

യുകെയിലെ വലിയ 10 ബാങ്കുകള്‍ ഈ വര്‍ഷം 486 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നാണ് വ്യക്തമായിരിക്കുന്നത്. എച്ച്എസ്ബിസി 70 ബ്രാഞ്ചുകളാണ് അടയ്ക്കുന്നത്.
Other News in this category



4malayalees Recommends