UK News

പാവപ്പെട്ടവര്‍ക്ക് 1500 പൗണ്ട് വരെ സഹായം; ബംപര്‍ പ്രഖ്യാപനങ്ങളുമായി ഋഷി സുനാകിന്റെ 21 ബില്ല്യണ്‍ പൗണ്ട് പാക്കേജ്; ഓരോ വീടിനും എനര്‍ജി ബില്ലില്‍ 400 പൗണ്ട് കുറയും; ഓയില്‍, ഗ്യാസ് കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് കൈമാറും
 ബ്രിട്ടന്‍ കാത്തിരുന്ന ആ സഹായവാഗ്ദാനങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ച് ചാന്‍സലര്‍ ഋഷി സുനാക്. പാവപ്പെട്ടവര്‍ക്ക് 1500 പൗണ്ട് വരെ എനര്‍ജി ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് 21 ബില്ല്യണ്‍ പൗണ്ടിന്റെ പാക്കേജില്‍ സുനാക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് വീതം എനര്‍ജി ബില്‍ കുറയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.  കുതിച്ചുയരുന്ന ബില്ലുകളില്‍ സമാശ്വാസം നല്‍കാനാണ് സുനാക് പ്രധാനമായും ലക്ഷ്യമിട്ടത്. ഒക്ടോബറില്‍ എനര്‍ജി ബില്‍ 2800 പൗണ്ടിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ ഘട്ടത്തില്‍ ഗ്യാസ്, ഓയില്‍ കമ്പനികളില്‍ നിന്നും ടാക്‌സ് ഈടാക്കി ജനങ്ങളെ സഹായിക്കാനാണ് ചാന്‍സലര്‍ പദ്ധതിയിട്ടത്.  ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച 200 പൗണ്ട് ധനസഹായം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതിന് പുറമെ ഇത്

More »

കോവിഡ് കാലത്ത് കഷ്ടപ്പെട്ട നഴ്‌സുമാരേക്കാള്‍ ശമ്പള വര്‍ദ്ധനയ്ക്ക് യോഗ്യത റെയില്‍ ജോലിക്കാര്‍ക്ക്? സമരപ്രഖ്യാപനം നടത്തിയ യൂണിയന്‍ നേതാക്കളുടെ വിചിത്ര വാദം; 59000 പൗണ്ട് ശമ്പളം വാങ്ങുന്നവരുടെ നിലപാട് ശരിയോ?
 കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിച്ച വിഭാഗമാണ് എന്‍എച്ച്എസ് നഴ്‌സുമാര്‍. ആവശ്യത്തിന് വിശ്രമം പോലും ഇല്ലാതെ, ഭക്ഷണം കഴിക്കാനോ, കുടുംബങ്ങള്‍ക്കൊപ്പം സമയം ചെലവിടാനോ കഴിയാതെയാണ് നഴ്‌സുമാര്‍ ബ്രിട്ടന്റെ ആരോഗ്യ സേവനത്തിനായി കഷ്ടപ്പെട്ടത്. എന്നാല്‍ ഇതിന് അര്‍ഹമായ ശമ്പളം പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.  ഇതിനിടയിലാണ് ശമ്പള വര്‍ദ്ധന

More »

ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഒരു കൈസഹായം! എനര്‍ജി ബില്ലുകള്‍ 400 പൗണ്ട് വരെ കുറയ്ക്കാന്‍ സുനാകിന്റെ പദ്ധതി; ഓയില്‍, ഗ്യാസ് കമ്പനികള്‍ക്ക് മേല്‍ നികുതി ചുമത്തി ഭാരം കുറയ്ക്കാന്‍ ചാന്‍സലര്‍; പ്രഖ്യാപനങ്ങള്‍ ഉടന്‍
 ബ്രിട്ടനിലെ എല്ലാ കുടുംബങ്ങള്‍ക്കും സഹായം നല്‍കാന്‍ പദ്ധതിയുമായി ചാന്‍സലര്‍ ഋഷി സുനാക്. എനര്‍ജി ബില്ലുകളില്‍ നൂറുകണക്കിന് പൗണ്ട് കുറച്ച് നല്‍കാനാണ് കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ ട്രഷറിയുടെ പദ്ധതി.  പദ്ധതികള്‍ ചാന്‍സലര്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ബില്ലുകളില്‍ 400 പൗണ്ട് വരെ കുറയ്ക്കാന്‍ വഴിയൊരുക്കുമെന്നാണ് സൂചന.

More »

പൊങ്ങച്ചക്കാരന്‍, മണ്ടന്‍ ,മേഗന്റെ കാല്‍ക്കീഴില്‍ കിടക്കുന്നവന്‍ എന്നിങ്ങനെയുള്ള തോമസ് മെര്‍ക്കലിന്റെ വാക്കുകള്‍ ഹാരി മറന്നിട്ടില്ലേ ? അവശതയിലുള്ള മേഗന്റെ പിതാവിനെ കാണാന്‍ കൂട്ടാക്കാതെ ഹാരി
ഹാരി മേഗന്‍ വിവാഹത്തില്‍ ഏറ്റവും ചര്‍ച്ചയായത് രണ്ടു കുടുംബത്തിന്റെയും അന്തരം തന്നെയായിരുന്നു. എല്ലാ ചര്‍ച്ചകളേയും മാറ്റിനിര്‍ത്തി ഹാരിയും മേഗനും ഒന്നായെങ്കിലും പിന്നീട് രാജകുടുംബം തന്നെ വേണ്ടെന്ന് വച്ച് ഹാരി മേഗനൊപ്പം ജീവിക്കുകയാണ്. എന്നാല്‍ രോഗ ബാധിതനായ ഭാര്യാ പിതാവിനോട് ഹാരിയ്ക്ക് ഇപ്പോഴും അകല്‍ച്ച തന്നെയാണ്. ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

More »

ഇംഗ്ലണ്ടില്‍ ഏഴ് മങ്കിപോക്‌സ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; യുകെയില്‍ 78 രോഗികള്‍; സ്‌മോള്‍പോക്‌സ് വാക്‌സിന്‍ സ്‌കീം റദ്ദാക്കിയത് വിനയായെന്ന് വിദഗ്ധര്‍; ലോകത്തിലെ സകല വൈറസുകള്‍ക്കും എതിരെ വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ?
 യുകെയില്‍ പുതുതായി ഏഴ് മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ മാത്രം കാണാറുള്ള ട്രോപ്പിക്കല്‍ വൈറസ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുകയാണ്. ഒടുവില്‍ കണ്ടെത്തിയ എല്ലാ കേസുകളും ഇംഗ്ലണ്ടിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് ആകെ മങ്കിപോക്‌സ് കേസുകളുടെ എണ്ണം 78 ആയി.  സ്‌കോട്ട്‌ലണ്ടില്‍ ഒരു മങ്കിപോക്‌സ് കേസ് മാത്രമാണ്

More »

രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മെഗാന്റെ പിതാവ് സ്‌ട്രോക്ക് നേരിട്ട് ആശുപത്രിയില്‍; തോമസ് മാര്‍ക്കിള്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍; ഇനിയെങ്കിലും പിതാവിനെ കാണാന്‍ ഡച്ചസ് തയ്യാറാകുമോ?
 ഹാരി രാജകുമാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ മകളുമായുള്ള ബന്ധത്തിന്റെ പേരുപറഞ്ഞ് കാശുണ്ടാക്കുകയാണ് തോമസ് മാര്‍ക്കിള്‍. എന്നാല്‍ ദീര്‍ഘകാലമായി ബന്ധമില്ലാതിരുന്ന പിതാവ് ഫോട്ടോ എടുക്കാന്‍ വരെ പണം വാങ്ങുന്നുവെന്ന് വ്യക്തമായതോടെ മെഗാന്‍ മാര്‍ക്കിള്‍ ഇയാളെ കൈയെത്തും ദൂരത്ത് നിന്നും അകലെ നിര്‍ത്താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.  എന്നാല്‍ മകളെ കാണാന്‍

More »

യുകെയില്‍ 14 മങ്കിപോക്‌സ് കേസുകള്‍ കൂടി തിരിച്ചറിഞ്ഞു; മനുഷ്യരില്‍ എളുപ്പം പടരാന്‍ പാകത്തില്‍ വൈറസിന് രൂപമാറ്റം സംഭവിച്ചതായി സംശയം; ലോകത്തെ കീഴ്‌മേല്‍ മറിയ്ക്കാന്‍ ഇനിയൊരു പകര്‍ച്ചവ്യാധി കൂടി?
 കോവിഡിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പ് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് മങ്കിപോക്‌സ് വ്യാപനം. യുകെയില്‍ 14 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 71 ആയി. ഇതില്‍ 70 കേസുകളും ഇംഗ്ലണ്ടിലാണ്. ഒരു കേസ് മാത്രമാണ് സ്‌കോട്ട്‌ലണ്ടിലും സ്ഥിരീകരിച്ചു.  കൂടുതല്‍ ആളുകളില്‍ വൈറസ് തിരിച്ചറിയുമ്പോഴും സാമാന്യ ജനസമൂഹത്തിന് വൈറസ് കുറഞ്ഞ

More »

ട്രെയ്ന്‍ സമരം വരുന്നു, 13 ട്രയ്ന്‍ കമ്പനി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുന്നു, തീയതി പിന്നീട് പ്രഖ്യാപിക്കും ; ട്രെയ്ന്‍ യാത്രക്കാര്‍ക്ക് ദുരിതം
ഈ വേതനത്തിലും തൊഴില്‍ സാഹചര്യത്തിലും തൃപ്തരല്ലെന്നു ചൂണ്ടിക്കാട്ടി റെയ്ല്‍വേ ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുകയാണ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ സമരം നടത്താന്‍ വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. രാത്രി ഏഴു മണിയ്ക്ക് ശേഷമുള്ള ട്രെയ്ന്‍ ഗതാഗതത്തെ ബാധിക്കും. മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയനൊപ്പം നെറ്റ്വര്‍ക്ക് റെയിലിലെ റെയില്‍ മറ്റ് 13 ട്രെയ്ന്‍ കമ്പനികളിലെ ജീവനക്കാരുടെ

More »

ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 800 പൗണ്ട് വര്‍ദ്ധിക്കും; ക്യാപ് അഞ്ച് മാസത്തിനുള്ളില്‍ 50% വര്‍ദ്ധിക്കുമെന്ന് തുറന്നുപറഞ്ഞ് ഓഫ്‌ജെം; ഹീറ്റിംഗ് ഓണാക്കി വെയ്ക്കാന്‍ പോരാട്ടം നടത്തി 10 മില്ല്യണ്‍ കുടുംബങ്ങള്‍
 ഒക്ടോബറില്‍ എനര്‍ജി വിലയില്‍ 50 ശതമാനത്തിനടുത്ത് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റെഗുലേറ്റര്‍. ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന ഘട്ടത്തില്‍ ബോറിസ് ജോണ്‍സണ്‍ അടിയന്തര ക്യാബിനറ്റ് യോഗം പോലും വിളിച്ച ഘട്ടത്തിലാണ് ഓഫ്‌ജെം ഈ മുന്നറിയിപ്പ് നല്‍കുന്നത്.  ബിസിനസ്സ് കമ്മിറ്റി എംപിമാര്‍ക്ക് മുന്‍പാകെ തെളിവുകള്‍

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍