പാവപ്പെട്ടവര്‍ക്ക് 1500 പൗണ്ട് വരെ സഹായം; ബംപര്‍ പ്രഖ്യാപനങ്ങളുമായി ഋഷി സുനാകിന്റെ 21 ബില്ല്യണ്‍ പൗണ്ട് പാക്കേജ്; ഓരോ വീടിനും എനര്‍ജി ബില്ലില്‍ 400 പൗണ്ട് കുറയും; ഓയില്‍, ഗ്യാസ് കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് കൈമാറും

പാവപ്പെട്ടവര്‍ക്ക് 1500 പൗണ്ട് വരെ സഹായം; ബംപര്‍ പ്രഖ്യാപനങ്ങളുമായി ഋഷി സുനാകിന്റെ 21 ബില്ല്യണ്‍ പൗണ്ട് പാക്കേജ്; ഓരോ വീടിനും എനര്‍ജി ബില്ലില്‍ 400 പൗണ്ട് കുറയും; ഓയില്‍, ഗ്യാസ് കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് കൈമാറും

ബ്രിട്ടന്‍ കാത്തിരുന്ന ആ സഹായവാഗ്ദാനങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ച് ചാന്‍സലര്‍ ഋഷി സുനാക്. പാവപ്പെട്ടവര്‍ക്ക് 1500 പൗണ്ട് വരെ എനര്‍ജി ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് 21 ബില്ല്യണ്‍ പൗണ്ടിന്റെ പാക്കേജില്‍ സുനാക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് വീതം എനര്‍ജി ബില്‍ കുറയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


കുതിച്ചുയരുന്ന ബില്ലുകളില്‍ സമാശ്വാസം നല്‍കാനാണ് സുനാക് പ്രധാനമായും ലക്ഷ്യമിട്ടത്. ഒക്ടോബറില്‍ എനര്‍ജി ബില്‍ 2800 പൗണ്ടിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ ഘട്ടത്തില്‍ ഗ്യാസ്, ഓയില്‍ കമ്പനികളില്‍ നിന്നും ടാക്‌സ് ഈടാക്കി ജനങ്ങളെ സഹായിക്കാനാണ് ചാന്‍സലര്‍ പദ്ധതിയിട്ടത്.

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച 200 പൗണ്ട് ധനസഹായം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതിന് പുറമെ ഇത് തിരിച്ചടയ്‌ക്കേണ്ടെന്നും സുനാക് വ്യക്തമാക്കി. ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ബെനഫിറ്റുകള്‍ നേടുന്ന കുടുംബങ്ങള്‍ക്ക് ജൂലൈയില്‍ രണ്ട് ഗഡുവായി 650 പൗണ്ടാണ് നല്‍കുക.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, പെന്‍ഷന്‍സ് ക്രെഡിറ്റ്, ഹൗസിംഗ് ബെനഫിറ്റ്, ജോബ്‌സീക്കേഴ്‌സ് അലവന്‍സ്, ഇന്‍കം സപ്പോര്‍ട്ട് എന്നിവ നേടുന്ന എട്ട് മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ഈ തുകയ്ക്ക് യോഗ്യതയുണ്ടാകും. കുറഞ്ഞ വരുമാനക്കാരായ പെന്‍ഷന്‍കാര്‍ക്ക് 300 പൗണ്ട് ഒറ്റത്തവണ സഹായവും, ഡിസെബിലിറ്റി പേയ്‌മെന്റ് നേടുന്നവര്‍ക്ക് 150 പൗണ്ട് അധിക സഹായവും ലഭ്യമാക്കും.

ഡയറക്ട് ഡെബിറ്റ്, ക്രെഡിറ്റ് കസ്റ്റമേഴ്‌സിന് പണം ഇവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കും. പ്രീ-പേ പ്ലാനിലുള്ളവരുടെ മീറ്ററുകളിലും ഈ മാറ്റം പ്രകടമാകും. ഹൗസിംഗ് സപ്പോര്‍ട്ട് ഫണ്ട് 500 മില്ല്യണ്‍ പൗണ്ട് കൂടി നല്‍കി ഭക്ഷ്യ, എനര്‍ജി, വാട്ടര്‍ ബില്ലുകളില്‍ സഹായം നല്‍കാനും ചാന്‍സലര്‍ തയ്യാറായി.

Other News in this category



4malayalees Recommends